കോഴിക്കോട്: തൃക്കുറ്റിശ്ശേരി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ഥികളെ കേന്ദ്ര കഥാപാത്രങ്ങളായി നിഖില്‍ ശ്രീകുമാര്‍ സംവിധാനം ചെയ്ത പെന്‍ ഫൈറ്റ് ക്ലബ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. വിദ്യാര്‍ഥികള്‍ക്കിടയിലെ പെന്‍ ഫൈറ്റ് എന്ന കളിയും ആവേശവും ആസ്പദമാക്കിയാണ് ചിത്രം പുരോഗമിക്കുന്നത്. പുതുതായി സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥിയുടെ കാഴ്ചയിലൂടെയാണ് പെന്‍ ഫൈറ്റ് ക്ലബ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
സംവിധായകന്‍ നിഖില്‍ ലിനു ശ്രീകുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ, എഡിറ്റിംഗ്, വി എഫ് എക്‌സ്, നിര്‍മ്മാണം. ഛായാഗ്രഹണം അനീഷ് അജയ്, ശബ്ദ മിശ്രണം രംഗനാഥ് രവി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ & ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സന്ദേശ്, മ്യൂസിക് ഡയറക്ടര്‍ തേജസ് മോഹന്‍, വസ്ത്രാലങ്കാരം, കലാ സംവിധാനം ജുനൈദ് മുഹമ്മദ്.
നടനും അഭിനയ പരിശീലകനുമായ ശ്രീജിത്ത് കാഞ്ഞിലശ്ശേരിയുടെ നേതൃത്വത്തില്‍ നടന്ന അഭിനയ കളരിയില്‍ നിന്നാണ് ചിത്രത്തിലേക്കുള്ള അഭിനേതാക്കളെ തിരഞ്ഞെടുത്തത്. അവാന്‍ പൂക്കോട്ട്, ആര്‍ദ്ര സതീഷ്, ശ്രീഹരി ടി, ധാര്‍മിക് കൃഷ്ണ, ഉപമ എസ് ദേവ്, അല എസ് പ്രജൂന്‍, ദേവപ്രയാഗ്, ദേവദത്ത് ആര്‍ കെ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates