ഐശ്വര്യ റായി, റിച്ച ഛദ്ദ/ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'ആളുകള്‍ക്ക് അസൂയയാണ്, ഐശ്വര്യ റായ് ഇന്ത്യയിലെ ഏറ്റവും സുന്ദരി'; റിച്ച ഛദ്ദ

ആളുകള്‍ക്ക് ഐശ്വര്യയോടെ അസൂയയാണ് എന്നാണ് റിച്ച പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

ശ്വര്യ റായിയെ സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് നടി റിച്ച ഛദ്ദ. ആളുകള്‍ക്ക് ഐശ്വര്യയോടെ അസൂയയാണ് എന്നാണ് റിച്ച പറഞ്ഞത്. പാരിസ് ഫാഷന്‍ വീക്ക് ലുക്കിലെ ഐശ്വര്യ റായിയുടെ ലുക്കാണ് ട്രോളിന് കാരണമായത്. 

അവരോട് അസൂയയാണ് ആളുകള്‍ക്ക്. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും സുന്ദരിയായ സ്ത്രീയാണ് അവര്‍. അച്ചടക്കത്തോടെയും ബഹുമാനം ജനിപ്പിക്കുന്നതുമായ പെരുമാറ്റമാണ് ഐശ്വര്യയുടേത്. താരം ആരേക്കുറിച്ചും മോശം പറയാറില്ലെന്നും റിച്ച പറഞ്ഞു. 

എവിടെയോ ഇരുന്നു ട്രോള്‍ ചെയ്യുന്നവര്‍ക്ക് ഉത്തരം കൊടുക്കേണ്ടതില്ല എന്നാണ് റിച്ച പറയുന്നത്. അങ്ങനെയുള്ളവരെ നേരിട്ട് കണ്ടാലും അവര്‍ക്ക് പ്യൂണിന്റെ ജോലിക്ക് പോലും എടുക്കില്ല. അയാള്‍ സ്വന്തം നിരാശ ഇങ്ങനെ പ്രകടിപ്പിക്കുന്നതാണ്.- റിച്ച പറഞ്ഞു. 

ഒക്ടോബര്‍ ഒന്നിനു നടന്ന പാരീസ് ഫാഷന്‍ വീക്കിലെ ഐശ്വര്യയുടെ ലുക്കാണ് ട്രോളുകള്‍ക്ക് കാരണമായത്. ഗോള്‍ഡന്‍ ഫാല്‍ഗുനിയിലും ഷേന്‍ പീക്കോക്ക് ഗൗണിലും അതിസുന്ദരിയായാണ് ഐശ്വര്യ എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT