ഇളയരാജയും യുവന്‍ ശങ്കര്‍ രാജയും  എക്‌സ്
Entertainment

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

യുവന്‍ ശങ്കര്‍ രാജയ്‌ക്കൊപ്പമുള്ള ഇളയരാജയുടെ ചിത്രമാണ് വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ സംഗീത രംഗത്തെ പകരം വെക്കാനാവാത്ത വ്യക്തിയാണ് ഇളയരാജ. 80ാം വയസിലും സംഗീത ലോകത്ത് സജീവമാണ് അദ്ദേഹം. ഇപ്പോള്‍ മകനും സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍ രാജയ്‌ക്കൊപ്പമുള്ള ഇളയരാജയുടെ ചിത്രമാണ് വൈറലാവുന്നത്.

മകന് ഭക്ഷണം നല്‍കുന്ന ഇളയരാജയെ ആണ് ചിത്രത്തില്‍ കാണുന്നത്. മൗറീഷ്യസ്സില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. യുവന്‍ മൗറീഷ്യസിലേക്ക് വന്നു എന്ന അടിക്കുറിപ്പിലാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. അച്ഛന് ഭക്ഷണം വാരി നല്‍കുന്ന ചിത്രം യുവന്‍ ശങ്കര്‍ രാജയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രം. അച്ഛന്റേയും മകന്റേയും ആത്മബന്ധത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഗീത പരിപാടിയുടെ ഭാഗമായാണ് ഇളയരാജ മൗറിഷ്യസില്‍ എത്തിയത്. മൗറീഷ്യസിലെ മനോഹരമായ ബീച്ചില്‍ ഇരിക്കുന്ന ചിത്രം അദ്ദേഹം നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. മൗറീഷ്യസിലെ പൈലസില്‍ ഇന്നാണ് ഇളയരാജയുടെ സംഗീത പരിപാടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി