Pia Bajpai, Radhika Apte ഇന്‍സ്റ്റഗ്രാം
Entertainment

'അക്രമവും നഗ്നതയും നിരോധിച്ചിരുന്നേല്‍ രാധിക ആപ്‌തെയുടെ പകുതി സിനിമകളും ഉണ്ടാകില്ല'; മറുപടി നല്‍കി പിയ ബാജ്‌പേയ്

രാധിക ആപ്‌തെ കാപട്യക്കാരിയാണെന്നും പിയ ബാജ്‌പേയ്

സമകാലിക മലയാളം ഡെസ്ക്

നടി രാധിക ആപ്‌തെയ്‌ക്കെതിരെ നടി പിയ ബാജ്‌പേയ്. സിനിമകളിലെ വയലന്‍സിനെക്കുറിച്ചുള്ള പരാമര്‍ശത്തിന് പിന്നാലെ രാധിക ആപ്‌തെയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പിയ ബാജ്‌പേയും താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

രണ്‍വീര്‍ സിങ് ചിത്രം ധുരന്ദറിലെ വയലന്‍സിനെക്കുറിച്ചുള്ള രാധിക ആപ്‌തെയുടെ പ്രതികരണം വാര്‍ത്തയായിരുന്നു. പിന്നാലെ താരത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം ആരംഭിച്ചു. ഇതിനിടെയാണ് ഇപ്പോള്‍ പിയ ബാജ്‌പേയും രംഗത്തെത്തിയിരിക്കുന്നത്. വിനോദത്തിന്റെ പേരില്‍ അമിതമായ അക്രമം വില്‍ക്കുന്നതിനെക്കുറിച്ചായിരുന്നു രാധിക ആപ്‌തെ സംസാരിച്ചത്.

രാധിക ആപ്‌തെയ്ക്ക് പിയ ബാജ്‌പേയ് മറുപടി നല്‍കുന്നത് അവരുടെ തന്നെ മുന്‍ സിനിമകള്‍ ചൂണ്ടിക്കാണിച്ചാണ് പിയ ബാജ്‌പേയ് മറുപടി നല്‍കിയിരിക്കുന്നത്. ''അക്രമവും നഗ്നതയും സെന്‍സര്‍ ബോര്‍ഡ് തടഞ്ഞിരുന്നുവെങ്കില്‍ അവളുടെ കരിയറിലെ പകുതി സിനിമകളും ഉണ്ടാകില്ലായിരുന്നു'' എന്നാണ് പിയ ബാജ്‌പേയുടെ മറുപടി. രാധിക ആപ്‌തെ കാപട്യക്കാരിയാണെന്നും പിയ ബാജ്‌പേയ് പറയുന്നുണ്ട്.

രാധികയുടെ സിനിമകളിലേയും സീരീസുകളിലേയും വയലന്‍സും നഗ്നതയുമൊക്കെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് സൈബര്‍ ലോകവും താരത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. ലസ്റ്റ് സ്‌റ്റോറീസ്, രക്തചരിത്ര, പാര്‍ച്ച്ഡ്, സേക്രഡ് ഗെയിംസ് തുടങ്ങിയ സിനിമകളിലേയും സീരീസുകളിലേയും രംഗങ്ങളാണ് സോഷ്യല്‍ മീഡിയ താരത്തിനെതിരെ ചൂണ്ടിക്കാണിക്കുന്നത്. ആദിത്യ ധര്‍ ഒരുക്കിയ ധുരന്ദറിലെ വയലന്‍സ് ചര്‍ച്ചയാകുന്നതിനിടെയായിരുന്നു രാധിക ആപ്‌തെയുടെ പ്രതികരണം.

'എനിക്ക് ഇതൊക്കെ കാണുമ്പോള്‍ വളരെ അസ്വസ്ഥത തോന്നും. എനിക്ക് ഇക്കാര്യം തുറന്നു പറഞ്ഞേ പറ്റൂ. എന്റര്‍ടെയ്ന്‍മെന്റ് എന്ന പേരില്‍ ഇത്തരം രം?ഗങ്ങള്‍ വില്ക്കുന്നത് കാണുമ്പോള്‍ ശരിക്കും അസ്വസ്ഥത തോന്നുന്നു. അത്തരത്തിലുള്ള എന്റര്‍ടെയ്ന്‍മെന്റുകള്‍ മാത്രമുള്ള ഒരു ലോകത്ത് ഒരു കുട്ടിയെ വളര്‍ത്താന്‍ ഞാന്‍ ആ?ഗ്രഹിക്കുന്നില്ല. എനിക്ക് അത് കൈകാര്യം ചെയ്യാന്‍ കഴിയില്ല' എന്നായിരുന്നു നേരത്തെ രാധിക ആപ്‌തെ പറഞ്ഞത്.

Pia Bajpai gives reply to Radhika Apte amid controversy over her remark on violence in movies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല തിരിച്ചടിയല്ല, സമുദായങ്ങള്‍ എല്‍ഡിഎഫിനെ കൈവിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

'പലസ്തീന്‍ 36, ദ ബീഫ്...'; ഐഎഫ്എഫ്‌കെയില്‍ 20 സിനിമകള്‍ വെട്ടി കേന്ദ്രം, വിമര്‍ശിച്ച് അടൂരും ബേബിയും

'മുഖ്യമന്ത്രിക്ക് അത് അറിയാം; ഇലക്ഷന്‍ കഴിയുന്നത് വരെ എങ്ങനെയങ്കിലും എന്നെ അകത്തിടണമായിരുന്നു'

'നാലര ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യണം'; ബാങ്ക് ജീവനക്കാരുടെ ഇടപെടലില്‍ വയോധികന് 'ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പില്‍ നിന്ന് രക്ഷ

'ഹിംസയുടെ അതിപ്രസരം, യുവതലമുറയെ വഴി തെറ്റിക്കും'; ധീരം സിനിമയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

SCROLL FOR NEXT