വി എ ദുരൈ/ എക്‌സ് വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

പിതാമ​ഗൻ നിർമാതാവ് വി എ ദുരൈ അന്തരിച്ചു

സിനിമയിൽ നിന്നുണ്ടായ സാമ്പത്തിക ബാധ്യതയെ തുടർന്ന് കിടപ്പാടം പോലും അദ്ദേഹത്തിന് നഷ്‌മായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പിതാമ​ഗൻ ഉൾപ്പെടെ തമിഴിൽ ഒരുപിടി ഹിറ്റുകൾ ഒരുക്കിയ നിർമാതാവ് വി എ ദുരൈ (69) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് അടുത്തിടെ അദ്ദേഹത്തിന്റെ കാൽ മുറിച്ചുമാറ്റിയിരുന്നു. ഇതിനു പിന്നാലെ ശരീരഭാരം കുറയുകയും ആരോ​ഗ്യസ്ഥിതി മോശമാവുകയും ചെയ്തു.

സിനിമയിൽ നിന്നുണ്ടായ സാമ്പത്തിക ബാധ്യതയെ തുടർന്ന് കിടപ്പാടം പോലും അദ്ദേഹത്തിന് നഷ്‌മായിരുന്നു. തന്റെ അവസ്ഥ ചൂണ്ടിക്കാണിച്ച് അദ്ദേഹം ഒരു വിഡിയോ സമൂ​ഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. വിഡിയോ ശ്രദ്ധയിൽപെട്ടതോടെ ദുരൈക്ക് സാമ്പത്തിക സഹായവുമായി നടന്മാരായ രജനീകാന്ത്, സൂര്യ, വിക്രം, രാഘവ ലോറൻസ്, കരുണാസ് തുടങ്ങിയവർ എത്തിയിരുന്നു. 

'എവർ​ഗ്രീൻ ഇന്റർനാഷ്‌നൽ' എന്ന ചലച്ചിത്ര നിർമാണ കമ്പനിയുടെ ഉടമയായിരുന്നു വി എ ദുരൈ. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കിടപ്പാടം നഷ്ടമായതോടെ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. ബാലയുടെ സംവിധാനത്തിൽ 2003-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു പിതാമഗൻ. ചിത്രത്തിലെ അഭിനയത്തിന് വിക്രമിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT