അല്ലു അര്‍ജുന്‍ ഫെയ്സ്ബുക്ക്
Entertainment

'ആരാധകര്‍ എന്റെ സൈന്യം': അല്ലു അര്‍ജുനെതിരെ പരാതി

ആരാധകരെ അല്ലു അര്‍ജുന്‍ സൈന്യം എന്ന് വിളിക്കരുത് എന്ന് പറഞ്ഞുകൊണ്ടുള്ളതാണ് പരാതി

Author : സമകാലിക മലയാളം ഡെസ്ക്

പുഷ്പ 2 വിന്റെ പ്രമോഷന്‍ തിരക്കിലാണ് നടന്‍ അല്ലു അര്‍ജുന്‍. കഴിഞ്ഞ ദിവസം മുംബൈയിലായിരുന്നു താരം എത്തിയത്. പ്രമോഷന്‍ ചടങ്ങിനിടെ ആരാധകരെ പ്രശംസിച്ചുകൊണ്ട് താരം സംസാരിച്ചിരുന്നു. ആരാധകരാണ് തന്റെ സൈന്യം എന്നാണ് അല്ലു അര്‍ജുന്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ അല്ലു അര്‍ജുനെതിരെ പരാതി ഉയര്‍ന്നിരിക്കുകയാണ്.

ശ്രീനിവാസ് ഗൗഡ് എന്ന ആളാണ് താരത്തിനെതിരെ ഹൈദരാബാദ് ജവഹര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ആരാധകരെ അല്ലു അര്‍ജുന്‍ സൈന്യം എന്ന് വിളിക്കരുത് എന്ന് പറഞ്ഞുകൊണ്ടുള്ളതാണ് പരാതി. സൈന്യം എന്ന് പറയുന്നത് മാന്യതയുള്ള ജോലിയാണ്. രാജ്യത്തിന്റെ സംരക്ഷണം അവരുടെ കയ്യിലാണ്. ആരാധകരെ അങ്ങനെ വിളിക്കുന്നത് ശരിയല്ല. അതിനു പകരം മറ്റ് പല വാക്കുകളും അല്ലു അര്‍ജുന് ഉപയോഗിക്കാം എന്നാണ് പരാതിയില്‍ പറയുന്നത്.

തനിക്ക് ആരാധകരില്ല സൈന്യമാണ് ഉള്ളത് എന്നായിരുന്നു മുംബൈയില്‍ അല്ലു അര്‍ജുന്‍ പറഞ്ഞത്. 'എനിക്ക് ആരാധകരില്ല, എനിക്ക് സൈന്യമാണ് ഉള്ളത്. ഞാന്‍ എന്റെ ആരാധകരെ സ്‌നേഹിക്കുന്നു. അവരെന്റെ കുടുംബം പോലെയാണ്. അവര്‍ എനിക്കൊപ്പം നില്‍ക്കും. എന്നെ ആഘോഷിക്കും. ഒരു സൈന്യം പോലെയാണ് അവര്‍ എനിക്കൊപ്പം നില്‍ക്കുന്നത്. നിങ്ങള്‍ എല്ലാവരേയും ഞാന്‍ സ്‌നേഹിക്കുന്നു. സിനിമ വന്‍ ഹിറ്റാവുകയാണെങ്കില്‍ എന്റെ ആരാധകര്‍ക്ക് ഞാന്‍ ഈ ചിത്രം സമര്‍പ്പിക്കും.' - അല്ലു അര്‍ജുന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്