ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'അവര്‍ ജിമ്മില്‍ കഷ്ടപ്പെടുമ്പോള്‍ എനിക്കു മാത്രം മണിരത്‌നം കുറേ ഭക്ഷണം തരുമായിരുന്നു'; ജയറാം

ചിത്രത്തില്‍ ആൾവാർക്ക്അടിയൻ നമ്പി എന്ന കഥാപാത്രമായാണ് താരം എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍. ചിത്രത്തില്‍ ആൾവാർക്ക്അടിയൻ നമ്പി എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തനിക്ക് മാത്രം മണിരത്‌നം കുറേ ഭക്ഷണം വാങ്ങിത്തരുമായിരുന്നു എന്നാണ് ജയറാം പറയുന്നത്. തന്റെ കഥാപാത്രത്തിന് കുടവയര്‍ ആവശ്യമായതിനാലാണ് മറ്റുള്ളവര്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ തനിക്കു മാത്രം ഭക്ഷണം കിട്ടിയത് എന്നാണ് താരം പറഞ്ഞത്. പൊന്നിയിന്‍ സെല്‍വത്തിലെ ആദ്യ ഗാനത്തിനെ ലോഞ്ചിങ്ങിനിടെയാണ് താരം മനസു തുറന്നത്. 

തായ്‌ലന്‍ഡില്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍, രാവിലെ 3.30 നാണ് എന്റെ ഷൂട്ടിങ് ആരംഭിക്കുക. ആറു മണിക്ക് ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ അരുണ്‍മൊഴി വര്‍മനും (ജയം രവി) വന്തിയ തേവനും (കാര്‍ത്തി) വര്‍ക്ക് ഔട്ട് ചെയ്യുന്നുണ്ടാകും. 18 മണിക്കൂര്‍ നേരം ജോലി ചെയ്തിട്ടുണ്ടാകും. എന്നിട്ടും രാത്രി പത്ത് മണിവരെ അവര്‍ വര്‍ക്കൗട്ട് ചെയ്യുന്ന ശബ്ദം എനിക്ക് കേള്‍ക്കാനാവും. സിനിമയ്ക്കു വേണ്ടി അവര്‍ രണ്ടുപേരും വളരെ അധികം കഷ്ടപ്പെട്ടു. എനിക്കു മാത്രം കഴിക്കാനായി ഒരുപാട് ഭക്ഷണം തരുമായിരുന്നു. എനിക്ക് കുടവയര്‍ വേണമായിരുന്നു. അവര്‍ക്കാണെങ്കില്‍ ഒട്ടും വയറുണ്ടാകാന്‍ പാടില്ല.- ജയറാം പറഞ്ഞു. 

എല്ലാ തമിഴരുടെ മനസിലുമുള്ള കഥയാണ് പൊന്നിയിന്‍ സെല്‍വനെന്നും അതിനാല്‍ ഇത്ര പ്രതീക്ഷയയോടെ ഒരു സിനിമ റിലീസ് ചെയ്യുന്നത് ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായിട്ടായിരിക്കുമെന്നും ജയറാം പറഞ്ഞു. ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ജയറാം കൂട്ടിച്ചേര്‍ത്തു. ചോളരുടെ വിശ്വസ്തനായയിരുന്നു ആൾവാർക്ക്അടിയൻ നമ്പി. പ്രധാനമന്ത്രിക്കും അമ്മ രാജ്ഞി ചെമ്പിയന്‍ മഹാദേവിക്കും വേണ്ടി ചാരനായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ചോളരുടെ സൈന്യാധിപന്മാരില്‍ ഒരാളായ വന്ദ്യതേവന്റെ ഉറ്റ സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം

കഴിഞ്ഞ ദിവസമാണ് പൊന്നിയിന്‍ സെല്‍വന്റെ ആദ്യ ലിറിക് വീഡിയോ പുറത്തുവന്നത്. നടന്‍ കാര്‍ത്തി അവതരിപ്പിക്കുന്ന വന്തിയദേവന്‍ എന്ന കഥാപാത്രമാണ് വീഡിയോയില്‍ ഉള്ളത്. എ ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധായകന്‍. എ.ആര്‍.റഹ്മാന്‍, എ.ആര്‍.റൈഹാന, ബംബ ബക്യ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇളങ്കോ കൃഷ്ണന്റേതാണ് വരികള്‍. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

സിഇസി ആക്ട് കേസിലെ ഭിന്നവിധി പിൻവലിക്കണമെന്ന ഹർജി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്

കളര്‍ എല്‍സിഡി ഡിസ്‌പ്ലേ, സ്വിച്ച്ഗിയര്‍, വില 2.54 ലക്ഷം രൂപ; ട്രയംഫ് ബോണ്‍വില്ലെ ടി4 വിപണിയില്‍

'രതീഷ് പക്കാ ബിജെപിക്കാരന്‍; നിയമനം ഞാനോ ഓഫീസോ അറിയാതെ'; പിരിച്ചിവിടാന്‍ നിര്‍ദേശം നല്‍കി മന്ത്രി

'ലോകത്തിന് വേറെ പണിയുണ്ട്, ആളുകൾ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയല്ല; അവർക്ക് അവരുടേതായ ജീവിതമുണ്ട്'