Pooja Hegde, Vijay എക്സ്
Entertainment

'എനിക്ക് നിങ്ങളെപ്പോലെ ആകണം, ഇത്ര വലിയ സ്റ്റാർ‌ ആയിട്ടു പോലും എന്തൊരു വിനയമാണ്'; വിജയ്‌യെക്കുറിച്ച് പൂജ ​ഹെ​ഗ്ഡെ

നിങ്ങളിൽ നിന്ന് പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നായികമാരിലൊരാളാണ് പൂജ ഹെ​ഗ്ഡെ. ഇതിനോടകം തന്നെ മുൻനിര നായകൻമാർക്കൊപ്പമെല്ലാം പൂജ സ്ക്രീൻ പങ്കിട്ടു കഴിഞ്ഞു. പൂജയുടെ ഡാൻസിനും ആരാധകരേറെയാണ്. വിജയ് നായകനായെത്തുന്ന ജന നായകൻ ആണ് പൂജയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

കയൽ എന്ന കഥാപാത്രമായാണ് ജന നായകനിൽ പൂജയെത്തുക. മലേഷ്യയിൽ നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വിജയ്‌യെക്കുറിച്ച് പൂജ പറഞ്ഞ കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 'ജന നായകൻ' വിജയ്‌യുടെ അവസാന ചിത്രമായതിൽ തനിക്ക് ശരിക്കും സങ്കടമുണ്ടെന്ന് പൂജ പറഞ്ഞു.

"വിജയ് സർ, ബീസ്റ്റിൽ നിങ്ങളോടൊപ്പം അഭിനയിച്ചത് ഭയങ്കര രസകരമായിരുന്നു. 'അറബിക് കുത്തു' രണ്ടാം ഭാഗം എപ്പോഴാണ് വരുന്നതെന്ന് ആളുകൾ എന്നോട് എപ്പോഴും ചോദിക്കാറുണ്ട്. നിങ്ങളിൽ നിന്ന് പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഞാൻ ഇതുവരെ ജോലി ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രൊഫഷണൽ ആയ താരമാണ് നിങ്ങൾ.

ഇത്ര വലിയ ഒരു സ്റ്റാർ ആയിട്ടു പോലും എത്ര വിനയമുള്ളയാണ് നിങ്ങൾ. എനിക്ക് നിങ്ങളെപ്പോലെ ആകണം. ഇത് നിങ്ങളുടെ അവസാന സിനിമയാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് ശരിക്കും സങ്കടമായി". - പൂജ പറഞ്ഞു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജന നായകൻ പൊങ്കൽ റിലീസായി ജനുവരി 9 നാണ് തിയറ്ററുകളിലെത്തുന്നത്. ചിത്രം വൻ വിജയമായി മാറുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Cinema News: Actress Pooja Hegde expresses disappointment at Jana Nayagan being Vijay's last film.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലമുറ മാറ്റത്തിനൊരുങ്ങി കോൺ​ഗ്രസ്; തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കും: വിഡി സതീശന്‍

രാഹുല്‍ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി പോസ്റ്റ്, അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി

2025ലെ ടോപ്പ് ഫിറ്റ്‌നസ് ട്രെന്‍ഡുകള്‍

മാലിന്യം തള്ളുന്നത് കണ്ടെത്താനായി നിർമ്മിത ബുദ്ധിയും ഉപഗ്രഹ ചിത്രങ്ങളും; പുതിയ സംവിധാനവുമായി യുഎഇ

'ചായയ്ക്കെന്താ കടി'; സ്പൈസി വേണ്ട, തടി കേടാകും

SCROLL FOR NEXT