പൂജ ഹെ​ഗ്ഡെ (Pooja Hegde) ഇൻസ്റ്റ​ഗ്രാം
Entertainment

'കാലിന്റെ പരിക്ക് മാറിയ ശേഷം ആദ്യം ചെയ്ത ഫാസ്റ്റ് നമ്പർ, സൗബിനെപ്പോലെ ഡാൻസ് ചെയ്യാൻ മറ്റാർക്കുമാകില്ല'; പൂജ ഹെ​ഗ്ഡെ

ഈ വിഡിയോയിലാണ് പൂജ ഹെ​ഗ്ഡെ സൗബിൻ ഷാഹിറിനെ അഭിനന്ദിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ലോകേഷ് കനകരാജ് ചിത്രം കൂലി തിയറ്ററിലെത്തുന്നത് കാത്ത് ദിവസങ്ങളെണ്ണി കഴിയുകയാണ് ആരാധകർ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും ലഭിക്കുന്ന സ്വീകാര്യതയും അത്രയേറെയാണ്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിലെ മോണിക്ക എന്ന ​ഗാനവും വൈറലായി മാറിയിരുന്നു. പൂജ ഹെ​ഗ്ഡെയേക്കാൾ ഡാൻസ് രം​ഗത്തിൽ സ്കോർ ചെയ്തത് നടൻ സൗബിൻ ഷാഹിർ ആണെന്നാണ് ആരാധകരും സോഷ്യൽ മീഡിയയും പറഞ്ഞത്.

ഇപ്പോഴിതാ ഈ ​ഗാനരം​ഗത്തിലെ സൗബിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് പൂജ ഹെ​ഗ്ഡെ. മോണിക്ക എന്ന ​ഗാനത്തിന് ലഭിച്ച മികച്ച സ്വീകരണത്തിന് പിന്നാലെ ബുധനാഴ്ച ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഈ ​ഗാനത്തിന്റെ പിന്നണി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.

ഈ വിഡിയോയിലാണ് പൂജ ഹെ​ഗ്ഡെ സൗബിൻ ഷാഹിറിനെ അഭിനന്ദിച്ചത്. ​ഗാനത്തിലെ സൗബിന്റെ പ്രകടനം അദ്ദേഹത്തിന് മാത്രം സാധിക്കുന്ന ഒന്നാണെന്നും മറ്റാർക്കുമില്ലാത്ത ഒരു സ്റ്റൈലാണ് സൗബിന്റേതെന്നും അവർ പറഞ്ഞു. നൃത്തസംവിധായകനായ സാൻഡിയും സൗബിനെ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

മോണിക്കയെ സ്നേഹിച്ച എല്ലാവർക്കും നന്ദി. എന്റെ കരിയറിലെ ശാരീരികമായി ഏറ്റവും കഠിനവും അതുപോലെ കഠിനാധ്വാനം നിറഞ്ഞതുമായ ഗാനങ്ങളിൽ ഒന്നായിരുന്നു മോണിക്ക.

"കടുത്ത ചൂടത്ത്, സൂര്യാതപമേറ്റതിന്റെ പാടുകളുമൊക്കെ മായിക്കാനുള്ള ശ്രമത്തിലാണ് ഞാനിപ്പോൾ. ലി​ഗ്മെന്റിനേറ്റ പരിക്ക് ഭേദമായതിന് ശേഷമുള്ള എന്റെ ആദ്യത്തെ ഫാസ്റ്റ് നമ്പർ. എല്ലാത്തിനുമുപരി, അത് ഗ്ലാമറസായി കാണപ്പെടുകയും ആയാസരഹിതമായി കാണപ്പെടുകയും ചെയ്യുക എന്നതായിരുന്നു പ്രധാനം.

ഞാൻ എന്റെ പരമാവധി മോണിക്കയ്ക്ക് നൽകി. ഇത് തിയറ്ററുകളിൽ ആവേശം തീർക്കുമെന്ന് ഞാൻ ഉറപ്പ് തരുന്നു...നൃത്തം ചെയ്യൂ".- പൂജ ഹെ​ഗ്ഡെ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. അതേസമയം കൂലിയിൽ ദയാൽ എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്.

വിഷ്ണു എടവന്‍ ആണ് മോണിക്കയുടെ വരികള്‍ എഴുതിയിരിക്കുന്നത്. സുബ്‌ലാഷിണിയും അനിരുദ്ധുമാണ് പാടിയിരിക്കുന്നത്. അസല്‍ കോലാര്‍ റാപ്പും പാടിയിരിക്കുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് 'കൂലി'യുടെ നിര്‍മാണം.

നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ഓഗസ്റ്റ് 14-ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Actress Pooja Hegde talks about Coolie movie Monica Song.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

ഈ പാത്രങ്ങളിൽ തൈര് സൂക്ഷിക്കരുത്, പണികിട്ടും

'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

SCROLL FOR NEXT