Poornima, Indrajith ഇൻസ്റ്റ​ഗ്രാം
Entertainment

'എന്റെ ബെസ്റ്റ് ഫ്രണ്ടിനൊപ്പമുള്ള 23 വർഷങ്ങൾ'; വിവാഹ വാർഷികം ആഘോഷമാക്കി പൂർണിമയും ഇന്ദ്രജിത്തും

23 -ാം വിവാഹ വാർഷികമാണ് ഇരുവരും ആഘോഷിച്ചത്.

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ഇന്ദ്രജിത്തും പൂർണിമയും. തങ്ങളുടെ സിനിമാ കാര്യങ്ങളും വ്യക്തിപരമായ വിശേഷങ്ങളുമൊക്കെ ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മക്കളുടെ വിശേഷങ്ങളും രസകരമായ റീലുകളുമൊക്കെ പൂർണിമയും പലപ്പോഴായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ വിവാഹവാർഷിക വിശേഷം പങ്കുവച്ചിരിക്കുകയാണ് പൂർണിമ. 23 -ാം വിവാഹ വാർഷികമാണ് ഇരുവരും ആഘോഷിച്ചത്. "അനന്തമായ സ്നേഹത്തിനും ഊഷ്മളമായ ആശംസകൾക്കും നന്ദി. എന്നേക്കും നന്ദി".- എന്നാണ് പൂർണിമ ഇന്ദ്രജിത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചത്.

എന്റെ ബെസ്റ്റ്ഫ്രണ്ടിനൊപ്പമുള്ള 23 വർഷങ്ങൾ എന്നും പൂർണിമ കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകൾ നേരുന്നത്. ഞങ്ങളുടെ പവർ കപ്പിൾ, ചേട്ടനും ചേച്ചിക്കും വിവാഹവാർഷിക ആശംസകൾ എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.

അതേസമയം ബൾട്ടിയാണ് പൂർണിമയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ചിത്രത്തിലെ പൂർണിമയുടെ കഥാപാത്രത്തിന് ഏറെ പ്രശംസയും ലഭിച്ചിരുന്നു. ധീരം ആണ് ഇന്ദ്രജിത്തിന്റേതായി പ്രേക്ഷകരിലേക്ക് ഒടുവിലെത്തിയ ചിത്രം.

Cinema News: Poornima and Indrajith celebrate 23rd wedding anniversary.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ നടപടിയെടുക്കും'

വിജയ് മർച്ചൻ്റ് ട്രോഫി; കേരളം- മുംബൈ പോരാട്ടം സമനിലയിൽ

ഒരറിയിപ്പും കിട്ടിയിട്ടില്ല; രണ്ടാം ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

ശബരിമല സ്വര്‍ണക്കൊള്ള: പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ യുഡിഎഫ് എംപിമാര്‍

മിന്നല്‍ തുടക്കമിട്ട് അഭിഷേക്; അനായാസം ഇന്ത്യ; പ്രോട്ടീസിനെ വീഴ്ത്തി പരമ്പരയില്‍ മുന്നില്‍

SCROLL FOR NEXT