മോഹമല്ലിക സാരിയിൽ പൂർണിമ, പൂർണിമയും മല്ലികയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

അമ്മായിയമ്മയുടെ പേരിൽ ഓണസാരി, മോഹമല്ലിക അണിഞ്ഞ് പൂർണിമ, പാട്ടു പാടി ആശംസിച്ച് മല്ലിക

മല്ലികയുടെ പൂർണനാമമായ മോഹമല്ലി എന്നാണ് സാരിക്ക് പേരു നൽകിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ല്ലിക സുകുമാരനും മരുമകൾ പൂർണിമയും തമ്മിൽ അടുത്ത ബന്ധമാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ അമ്മായിയമ്മയുടെ പേരിൽ ഓണസാരി പുറത്തിറക്കിയിരിക്കുകയാണ് പൂർണിമ. മല്ലികയുടെ പൂർണനാമമായ മോഹമല്ലി എന്നാണ് സാരിക്ക് പേരു നൽകിയിരിക്കുന്നത്. മനോഹരമായ ഒരു വിഡിയോയ്ക്കൊപ്പം പൂർണിമ തന്നെയാണ് പുടവ പുറത്തിറക്കിയത്. 

കസവു കരയുള്ള കൈത്തറി സാരിയെ വ്യത്യസ്തമാക്കുന്നത് ചുവപ്പ് പൊട്ടുകളാണ്. സ്ലാവ് ലസ് ചുവപ്പ് ബ്ലൗസിനൊപ്പം സാരിയുടുത്തു ഇരിക്കുന്ന പൂർണിമയാണ് വിഡിയോയിലുള്ളത്. ഇൻസ്റ്റ​ഗ്രാമിലൂടെ താരം തന്നെയാണ് വിഡിയോ പങ്കുവെച്ചത്. തൊട്ടു പിന്നാലെ രസകരമായ പ്രതികരണവുമായി മല്ലികയും എത്തി. പാട്ടിലൂടെയാണ് ആശംസ അറിയിച്ചത്. 

‘അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല...അന്നു നിന്റെ കവിളിത്ര ചുവന്നിട്ടില്ല. പൊട്ടുകുത്താനറിയില്ല , കണ്ണെഴുതാനറിയില്ല... എട്ടുംപൊട്ടും തിരിയാത്ത പൂർണിമാ മോഹൻ... കൊച്ചി സ്റ്റെല്ലാ മേരീസ് കോളജിലെ പൂർണ്ണിമാ മോഹൻ..... ഹ... ഹ.... ഹ.....ബെസ്റ്റ് വിഷസ് മോളൂ.’ വിഡിയോ പങ്കുവെച്ച് മല്ലിക കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT