ഹാരി ബെലഫോണ്ടെ/ ചിത്രം ട്വിറ്റർ 
Entertainment

പോപ് ഗായകൻ ഹാരി ബെലഫോണ്ടെ അന്തരിച്ചു‌

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: പ്രശസ്‌ത ആഫ്രോ-അമേരിക്കൻ പോപ് ഗായകനും നടനും പൗരാവകാശ പ്രവർത്തകനുമായ ഹാരി ബെലഫോണ്ടെ അന്തരിച്ചു. 96 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചൊവ്വാഴ്ച ന്യൂയോർക്കിയെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും ജനപ്രീയ കലാകാരനായിരുന്നു ഹാരി ബെലഫോണ്ടെ. അമേരിക്കയിലെ വർണ്ണവിവേചനത്തിനെതിരെ 1960 കളിലും 80 കളിലും നിരന്തരം പൊരുതി. 'ഞാൻ ഒരു ആക്ടിവിസ്റ്റായി മാറിയ കലാകാരനല്ല എന്നാൽ കലാകാരനായി മാറിയ ആക്ടിവിസ്റ്റാണ്' എന്ന് 2011 പുറത്തിറക്കിയ ഓർമ്മക്കുറിപ്പിൽ അദ്ദേഹം എഴുതി. 

1954-ലാണ് പരമ്പരാഗത നാടോടി ഗാനങ്ങളുമായാണ് ബെലഫോണ്ടെയുടെ ആദ്യ ആൽബമെത്തിയത്. ‘ബെലഫോണ്ടെ’, ‘കലിപ്‌സോ’ തുടങ്ങി 30 ആൽബങ്ങൾ ഒറ്റയ്ക്കും വിവിധ ആൽബങ്ങൾ മറ്റു കലാപ്രവർത്തകരുമായും ചേർന്നിറക്കി. രണ്ടുതവണ ഗ്രാമി ബഹുമതിയും അഭിനയത്തിന് ടോണി പുരസ്കാരവും നേടി.

മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ സുഹൃത്തും പൗരാവകാശ പ്രവർത്തനത്തിലെ പങ്കാളിയുമായിരുന്നു ബെലഫോണ്ടെ. 1962-ൽ ബെൽഫോണ്ടെയുടെ ‘മിഡ്‌നൈറ്റ് സ്പെഷ്യലി’ൽ ഹാർമോണിക്ക വായിച്ചാണ് സാഹിത്യ നൊബേൽ ജേതാവായ ബോബ് ഡിലൻ ആദ്യമായി ഒരു ആൽബത്തിലെത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

SCROLL FOR NEXT