ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'ഏറ്റവും സുന്ദരനായ നായകനാണ് ദുൽഖർ സൽമാൻ'; പ്രശംസിച്ച് പ്രഭാസ്

സീതാ രാമം നാളെ തിയറ്ററുകളിൽ എത്തുകയാണ്

സമകാലിക മലയാളം ഡെസ്ക്

ദുൽഖർ സൽമാൻ നായകനായി എത്തുന്ന സീതാ രാമം നാളെ തിയറ്ററുകളിൽ എത്തുകയാണ്. വിവിധ ന​ഗരങ്ങളിലായി ​ഗംഭീര പ്രമോഷനാണ് ചിത്രത്തിന് ഒരുക്കിയത്. പ്രഭാസും വിജയ് ദേവരക്കൊണ്ടയുമെല്ലാം അതിഥികളായി എത്തി. പ്രമോഷൻ ചടങ്ങിനിടെ ദുൽഖറിനെ  പ്രശംസിച്ചുകൊണ്ടുള്ള പ്രഭാസിന്റെ വാക്കുകളാണ് ആരാധകരുടെ മനം കവരുന്നത്. ഏറ്റവും സുന്ദരന്മാരായ നായകനാണ് എന്ന് താരം പറഞ്ഞത്. കൂടാതെ സിനിമയിലെ നായികമാരായ മൃണാൽ താക്കൂറിനേയും രശ്മിക മന്ദാനയേയും പ്രശംസിക്കാനും താരം മറന്നില്ല. 

"'സീതാരാമം' ട്രെയ്‌ലര്‍ അതിമനോഹരമായിരുന്നു. ദുല്‍ഖറാണ് ഏറ്റവും സുന്ദരനായ നായകന്‍. മൃണാല്‍ താക്കൂറും രശ്മിക മന്ദാനയും വളരെ വ്യത്യസ്ത കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. സ്വപ്‌ന ദത്തയെപ്പോലെ സിനിമയെ സ്‌നേഹിക്കുന്ന ഒരു നിര്‍മാതാവിനെ ലഭിച്ചതും ഭാഗ്യമാണ്. തിയേറ്ററില്‍ കാണേണ്ട സിനിമയാണിത്. സിനിമ വ്യവ്യസായത്തിന്റെ ക്ഷേത്രമാണ് തിയേറ്ററുകള്‍." - പ്രഭാസ് പറഞ്ഞു. 

സിനിമയുടെ പ്രമോഷന് പങ്കെടുത്തതിന് നന്ദി പറഞ്ഞുകൊണ്ട് ദുൽഖർ സൽമാനും രം​ഗത്തെത്തി. നാളെയാണ് സീതാ രാമം റിലീസ് ചെയ്യുന്നത്. റൊമാന്റിക് ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം പാൻ ഇന്ത്യൻ റിലീസിനാണ് തയാറെടുക്കുന്നത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഹാനു രാഘവപുഡി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം തെലുങ്കിന് പുറമേ തമിഴ്, മലയാളം ഭാഷകളിലും എത്തുന്നുണ്ട്. . പി എസ് വിനോദ് ആണ് ഛായാഗ്രഹണം. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം നല്‍കുന്നു.1960കളില്‍ ജമ്മു ആന്‍ഡ് കാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. മൃണാൽ താക്കൂറാണ് ചിത്രത്തിൽ നായികയാവുന്നത്. രശ്മിക മന്ദാനയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

SCROLL FOR NEXT