അഭിനയത്രി എന്ന നിലയിൽ മാത്രമല്ല നർത്തകി എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ള താരമാണ് നിരഞ്ജന അനൂപ്. സോഷ്യൽ മീഡിയയിലൂടെ തന്റെ ഡാൻസ് വിഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഹിറ്റാവുന്നത് താരത്തിന്റെ പുതിയ റീലാണ്. നടന്മാരായ സുരാജ് വെഞ്ഞാറമൂടിനും സൈജു കുറുപ്പിനുമൊപ്പം ഡാൻസ് കളിക്കുന്ന നിരഞ്ജനയെയാണ് വിഡിയോയിൽ കാണുന്നത്.
‘ഞങ്ങൾ റീൽ വിഡിയോ ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെ നിരഞ്ജന വിഡിയോ പങ്കുവച്ചത്. സിനിമയുടെ ഷൂട്ടിങ് ഇടവേളയിലാണ് മൂവരും ചേർന്ന് വിഡിയോ എടുത്തിരിക്കുന്നത്. ട്രെൻഡിങ് ആയ ‘കച്ചാ ബദം’ പാട്ടിനൊപ്പമാണ് താരങ്ങളുടെ ഡാൻസ്. ഷൂട്ട് ബ്രേക്ക്, ലൊക്കേഷൻ മാഡ്നസ് എന്നീ ഹാഷ്ടാഗിനൊപ്പമാണ് വിഡിയോ. എന്തായാലും ആരാധകരുടെ മനം കവരുകയാണ് വിഡിയോ. രസകരമായ നിരവധി കമന്റുകളാണ് വരുന്നത്.
നിരഞ്ജന മുൻപും തന്റെ ഡാൻസ് വിഡിയോകൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. റംസാനുമായുള്ള ഡാൻസ് വിഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ലോഹം, പുത്തൻ പണം, ബി.ടെക് തുടങ്ങിയ സിനിമകളിൽ വേഷമിട്ടു ശ്രദ്ധ നേടിയ താരമാണ് നിരഞ്ജന അനൂപ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ