രാജ സാബ് പോസ്റ്റർ, മാരുതി/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'ഈ കഥ എനിക്കറിയില്ല, ഞാനെടുക്കുന്നത് വേറെ സിനിമ': വ്യക്തമാക്കി പ്രഭാസ് ചിത്രത്തിന്റെ സംവിധായകന്‍

ചിത്രത്തിന്റെ കഥ ഐഎംഡിബി പേജില്‍ പ്രത്യക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസമാണ് നടന്‍ പ്രഭാസിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. രാജ സാബ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു. റൊമാന്റിക് കോമഡി ചിത്രമാണ് രാജ സാബ് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. അതിനിടെ ചിത്രത്തിന്റെ കഥ ഐഎംഡിബി പേജില്‍ പ്രത്യക്ഷപ്പെട്ടു. 

പ്രണയജോഡികള്‍ക്കിടയില്‍ സംഭവിക്കുന്ന ഭയാനക സംഭവങ്ങള്‍ അവരുടെ വിധി മാറ്റിമറിക്കുന്നു എന്നാണ് ചിത്രത്തിന്റെ സമ്മറിയായി ഐഎംഡിബിയുടെ പേജില്‍ പ്രത്യക്ഷപ്പെട്ടത്. ഇതില്‍ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകന്‍ മാരുതി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് ഈ കഥ അറിയില്ല. മറ്റൊരു സ്‌ക്രിപ്റ്റിലാണ് ഞാന്‍ സിനിമയെടുക്കുന്നത്. ഐഎംജിബി അത് അംഗീകരിക്കുമോ? എന്നാണ് സംവിധായകന്‍ ചോദിച്ചത്. 

മാസ് ആക്ഷന്‍ സിനിമകള്‍ക്ക് ഇടവേളകൊടുത്താണ് പ്രഭാസ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അതിനാല്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയും ഏറെയാണ്. മാളവിക മോഹനന്‍, നിധി അഗര്‍വാള്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. എസ് തമന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍