കാത്തിരിപ്പിനൊടുവിൽ പ്രഭാസ് നായകനാകുന്ന ആദിപുരുഷിന്റെ ട്രെയിലർ ലോഞ്ച് ഇന്ന് വൈകുന്നേരം ആറ് മണിക്ക്. തിരുപതി ശ്രീ വെങ്കടേശ്വര യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രഭാസിനൊപ്പം നായിക കൃതി സനോനും സംവിധായകൻ ഓം റൗട്ടും പങ്കെടുക്കും. 
ട്രെയിലർ ലോഞ്ചിന് മുന്നോടിയായി പ്രഭാസ് തിരുപതി ക്ഷേത്രത്തിൽ ദർശനത്തിനെത്തി. ജൂൺ 16ന് ആദിപുരുഷ് തിയറ്ററുകളിൽ റിലീസ് ചെയ്യും.
 
2.5 കോടി രൂപയാണ് തിരുപ്പതിയിലെ പ്രത്യേക ട്രെയിലർ ലോഞ്ച് പരിപാടിക്ക് വേണ്ടി ചെലവാക്കുന്നതെന്നാണ് റിപ്പോർട്ട്. പ്രഭാസ് ആരാധകർക്ക് ഒരിക്കലും മറക്കാനാകാത്ത ദൃശ്യവിസ്മയത്തിനാകും സ്റ്റേഡിയത്തിൽ സാക്ഷിയാവുകയെന്നും സംഘാടകർ പറയുന്നു.  'അസാധാരണമായ ഒരു അനുഭവത്തിന് തയ്യാറാണോ നിങ്ങൾ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ ചിത്രത്തിന്റെ ട്രെയിലർ തിരുപതിയിൽ ആറ് മണിക്ക് ലോഞ്ച് ചെയ്യും. യുവി ക്രിയേഷന്റെയും ടി-സീരിസിന്റെയും ഫെയ്‌സ്‌ബുക്ക് യുട്യൂബ് ചാനലിലൂടെയും നിങ്ങൾക്ക് ഞങ്ങൾക്കൊപ്പം തത്സമയം ചേരാം. ജയ് ശ്രീരാം' എന്ന് കൃതി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
500 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. രാമായണ കഥയെ ആസ്പദമാക്കി നിർമിക്കുന്ന ചിത്രത്തിൽ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. ചിത്രത്തിൽ രാവണനായാണ് സെയ്ഫ് അലിഖാൻ വേഷണിടുന്നത്. സീതയുടെ റോളിലാണ് കൃതി എത്തുക. നടൻ സണ്ണി സിംഗും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ടി- സീരിയസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് നിർമ്മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമ്മാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്. ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിച്ചത്. കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്.ഛായാഗ്രഹണം - ഭുവൻ ഗൗഡ , സംഗീത സംവിധാനം - രവി ബസ്രുർ . എഡിറ്റിംഗ് -അപൂർവ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം - അജയ്- അതുൽ. പശ്ചാത്തല സംഗീതം - സഞ്ചിത് ബൽഹാറ, അങ്കിത് ബൽഹാറ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates