The Raja Saab ഇൻസ്റ്റ​ഗ്രാം
Entertainment

പ്രഭാസിന്റെ 'ദ് രാജാസാബ്' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ സിനിമ ഒടിടിയിൽ ലഭ്യമാകും.

Author : സമകാലിക മലയാളം ഡെസ്ക്

പ്രഭാസിന്റേതായി വൻ ഹൈപ്പിൽ തിയറ്ററുകളിലെത്തിയ ചിത്രമാണ് ദ് രാജാസാബ്. മാരുതി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ മൂക്കുംകുത്തി വീണു. സംക്രാന്തി റിലീസായി ജനുവരി 9 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ഇപ്പോഴിതാ പാൻ ഇന്ത്യൻ ആയെത്തിയ രാജാ സാബ് ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

ഫെബ്രുവരി ആറ് മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുക. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ സിനിമ ഒടിടിയിൽ ലഭ്യമാകും. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 206.75 കോടിയാണ് സിനിമ നേടിയത്. ആദ്യ ദിനം റെക്കോർഡ് കളക്ഷനായ 112 കോടിയാണ് രാജാസാബ് നേടിയിരിക്കുന്നത്.

ഇതോടെ പ്രഭാസിന്റെ തുടർച്ചയായി ആദ്യ ദിനം 100 കോടി നേടുന്ന സിനിമയായി രാജാസാബ് മാറി. ഒരു ഹൊറർ ഫാന്റസി സിനിമ ആദ്യ ദിനം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ കൂടിയാണിത്.

പ്രഭാസിനെ കൂടാതെ സഞ്ജയ് ദത്ത്, സെറീന വഹാബ്, ബൊമാൻ ഇറാനി, മാളവിക മോഹനൻ, നിധി അ​ഗർവാൾ, റിദ്ധി കുമാർ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തി. പീപ്പിൾ മീഡിയ ഫാക്ടറി ആണ് ചിത്രം നിർമിച്ചത്. എസ് തമനാണ് ചിത്രത്തിന് സം​ഗീതമൊരുക്കിയത്.

Cinema News: Prabhas starrer The Raja Saab OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT