വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഇവരുടെ പ്രണയം ടൈറ്റാനിക്കിലേതുപോലെ അവസാനിക്കുമോ? പ്രണയവും സസ്‌പെന്‍സും നിറച്ച് പ്രഭാസിന്റെ രാധേശ്യാം

ജനുവരി 14 നാണ് ചിത്രം തിയറ്ററിലൂടെ റിലീസ് ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രം രാധേശ്യാമിന്റെ ട്രെയിലർ പുറത്ത്. പ്രണയവും സസ്പെൻസും നിറയുന്നതാണ് ട്രെയിലർ. വ്യാഴാഴ്ച്ച ഹൈദരാബാദിലെ റാമോജി ഫിലിംസിറ്റിയില്‍ നടന്ന ചടങ്ങില്‍ ആയിരക്കണക്കന് ആരാധകരെയും സിനിമാ രംഗത്തെ പ്രമുഖരെയും സാക്ഷിയാക്കിയാക്കിയാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ റിലീസ് ചെയ്തത്. പ്രഭാസ്, പൂജ ഹെഗ്‌ഡെ, സംവിധായകന്‍ രാധാകൃഷ്ണകുമാര്‍, ആദിപുരുഷിന്റെ സംവിധായകന്‍ ഓം റൗട്ട്, മലയാളം ഫിലിം സ്റ്റാര്‍ ജയറാം ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യയെന്ന കഥാപാത്രമായി പ്രഭാസ് എത്തുമ്പോള്‍ പ്രേരണയായാണ് പൂജ ഹെഗ്‌ഡെ ചിത്രത്തില്‍ വേഷമിടുന്നത്. ഇരുവരുടെ പ്രണയമാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. ടൈറ്റാനിക് ചിത്രത്തിന്റെ ക്ലൈമാക്‌സ് ഓര്‍മ്മപ്പെടുത്തുംവിധം ഒരു കപ്പൽ ദുരന്തത്തിലാണ് ട്രെയിലര്‍ അവസാനിക്കുന്നത്.  ജനുവരി 14 നാണ് ചിത്രം തിയറ്ററിലൂടെ റിലീസ് ചെയ്യുന്നത്. 

യുവി ക്രിയേഷന്‍, ടി - സീരീസ്  ബാനറില്‍  ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന്  നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാധാ കൃഷ്ണകുമാറാണ്. ചിത്രത്തില്‍  സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം  എന്നീ നാല് ഭാഷകളില്‍  പുറത്തിറങ്ങുന്ന രാധേശ്യാമിലെ മനോഹരമായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകര്‍.  ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT