പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ദ് രാജാസാബ്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും. ജനുവരി ഒൻപതിനാണ് ചിത്രം റിലീസിനെത്തുന്നത്. സിനിമയുടെ പ്രീ റിലീസ് ഇവന്റും ഇന്നലെ നടന്നിരുന്നു. ചടങ്ങിൽ വച്ച് പ്രഭാസ് പറഞ്ഞ കാര്യങ്ങളാണിപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. 'സീനിയർ എന്നും സീനിയർ ആണ്. അവരിൽ നിന്നാണ് ഞാൻ എല്ലാം പഠിച്ചത്.
അവർ കഴിഞ്ഞ് മാത്രമേ ഞാൻ ഉള്ളൂ. സംക്രാന്തിക്ക് ഒപ്പം ഇറങ്ങുന്ന എല്ലാ സിനിമയും ബ്ലോക്ക്ബസ്റ്റർ ആകണം. എന്റെ സിനിമയും വിജയിച്ചാൽ സന്തോഷം', എന്നായിരുന്നു നടന്റെ വാക്കുകൾ. മറ്റു താരങ്ങളുടെ സിനിമകളെയും സ്വന്തം സിനിമ പോലെ ചേർത്തുനിർത്തുന്ന പ്രഭാസിന്റെ മനസിനെ അഭിനന്ദിക്കുന്നു എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
നല്ല മനസിന്റെ ഉടമയാണ് പ്രഭാസ് എന്നും കമന്റുകൾ ഉണ്ട്. ചിരഞ്ജീവി, ശർവാനന്ദ്, രവി തേജ തുടങ്ങിയ താരങ്ങളുടെ സിനിമകളും സംക്രാന്തിക്ക് എത്തുന്നുണ്ട്. ഹൊറർ ഈസ് ദ് ന്യൂ ഹ്യൂമർ എന്ന ടാഗ്ലൈനോടെയാണ് ചിത്രമെത്തുന്നത്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ് രാജാ സാബ്’.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. എസ് തമനാണ് സംഗീതം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates