പ്രഭുദേവ 
Entertainment

50-ാം വയസില്‍ പ്രഭുദേവയ്ക്ക് പെണ്‍കുഞ്ഞ്; സന്തോഷം പങ്കിട്ട് താരം

രണ്ടാം വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്.  

Author : സമകാലിക മലയാളം ഡെസ്ക്

പ്രഭുദേവയ്ക്ക് വീണ്ടും കുഞ്ഞുപിറന്നു. അന്‍പതാം വയസിസിലാണ് താരം വീണ്ടും അച്ഛനായത്. ഭാര്യ ഹിമാനി സിങ്ങ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി പ്രഭുദേവ സാമൂഹികമാധ്യമത്തില്‍ കുറിച്ചു.

രണ്ടാം വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്.  2020 ലോക്ഡൗണ്‍ കാലത്താണ് പ്രഭുദേവയും ഫിസിയോതെറാപ്പിസ്റ്റായ ഹിമാനി സിങ്ങും വിവാഹിതരായത്.'ഇത് സത്യമാണ്. ഈ പ്രായത്തില്‍ ഞാന്‍ വീണ്ടും അച്ഛനായി. ഇപ്പോള്‍ ജീവിതത്തിന് ഒരു പൂര്‍ണത വന്നതു പോലെ തോന്നുന്നു. മകള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്' - പ്രഭുദേവ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു

ആദ്യ ഭാര്യ റംലത്തുമായുളള വിവാഹബന്ധം 2011 ല്‍ പ്രഭുദേവ വേര്‍പിരിഞ്ഞിരുന്നു. ഈ ബന്ധത്തില്‍ പ്രഭുദേവയ്ക്ക് മൂന്ന് ആണ്‍മക്കളുണ്ട്. മൂത്ത മകന്‍ അര്‍ബുദ രോഗത്തെ തുടര്‍ന്ന് പതിമൂന്നാം വയസ്സില്‍ മരണമടഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്