Pradeep Ranganathan വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

കേരളത്തിലെത്തിയാല്‍ പൊറോട്ടയും ബീഫും കഴിക്കുമെന്ന് പ്രദീപ് രംഗനാഥന്‍; 'ധര്‍മദ്രോഹി, ഹിന്ദുവിരോധി'യെന്ന് വിമര്‍ശനം

വംശീയാധിക്ഷേപ പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

തമിഴ് സിനിമയിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് പ്രദീപ് രംഗനാഥന്‍. സംവിധായകനായി കരിയര്‍ ആരംഭിച്ച പ്രദീപ് ഇന്ന് തിരക്കുള്ള നായകനാണ്. തുടര്‍ച്ചയായി മൂന്ന് നൂറ് കോടി സിനിമകള്‍ സമ്മാനിച്ചാണ് പ്രദീപ് തമിഴകത്ത് തന്റെ ഇടം ഉറപ്പിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഡ്യൂഡില്‍ മമിത ബൈജു ആയിരുന്നു നായിക. ഈ സിനിമയുടെ പ്രൊമോഷന് വേണ്ടി കേരളത്തിലുമെത്തിയിരുന്നു പ്രദീപ്.

കേരളത്തിലെത്തിയപ്പോഴുള്ള പ്രദീപിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറുകയാണ്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിഡിയോയാണ് വൈറലായി മാറുന്നത്. കേരളത്തിലെ ഭക്ഷണം കഴിച്ചുനോക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുന്ന പ്രദീപിന്റെ വിഡിയോയാണ് വൈറലാകുന്നത്. തീര്‍ച്ചയായും, പൊറോട്ടയും ബീഫും കഴിക്കണം എന്നാണ് പ്രദീപ് നല്‍കുന്ന മറുപടി.

രണ്ട് മാസം മുമ്പുള്ളതാണ് ഈ വിഡിയോ. സനാതന്‍ കന്നഡ എന്ന പേജിലൂടെയാണ് ഈ വിഡിയോ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. പ്രദീപിനെതിരെ കടുത്ത അധിക്ഷേപവും വിദ്വേഷവും പ്രചരിപ്പിക്കുന്നതാണ് പോസ്റ്റ്. പൊറോട്ടയും ബീഫും കഴിക്കുന്നുവെന്നതാണ് പ്രദീപിനെതിരായ സൈബര്‍ ആക്രമണത്തിന് ഹിന്ദുത്വവാദികള്‍ കണ്ടെത്തിയ കുറ്റം.

കോളനി എന്നതിന് തുല്യമായി ഹിന്ദിയില്‍ ഉപയോഗിക്കുന്ന അധിക്ഷേപ പ്രയോഗമായ ചപ്രി എന്ന വാക്കുപയോഗിച്ചാണ് പ്രദീപിനെ കടന്നാക്രമിക്കുന്നത്. ഇതുപോലുള്ള ചപ്രി നടന്മാരുടെ സിനിമകളെ പിന്തുണയ്ക്കരുത്. 'ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നവര്‍ ആരായാലും അവരെ പൂര്‍ണമായും തള്ളിക്കളയുക, അവരെ പിന്തുണയ്ക്കരുത്. ഈ ധര്‍മദ്രോഹിയുടെ വരാനിരിക്കുന്ന സിനിമയേയും ബോയ്‌ക്കോട്ട് ചെയ്യുക' എന്നാണ് വിഡിയോ പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റ് പറയുന്നത്.

താരത്തിനെതിരെ നിരവധി പേരാണ് അധിക്ഷേപവുമായെത്തിയിരിക്കുന്നത്. താരത്തിന്റെ നിറത്തേയും രൂപത്തേയുമെല്ലാം അധിക്ഷേപിക്കുന്ന വംശീയാധിക്ഷേപ പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മുമ്പും പലപ്പോഴായി സോഷ്യല്‍ മീഡിയയുടെ ആക്രമണവും അധിക്ഷേപവും നേരിടേണ്ടി വന്നിട്ടുള്ള നടനാണ് പ്രദീപ്. അതേസമയം താരത്തിന് പിന്തുണയുമായും നിരവധി പേരെത്തുന്നുണ്ട്.

Pradeep Ranganathan faces cyber attack for saying he likes to eat Porotta and beef in an old video from his kerala visit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പരാതിപ്പെട്ടത് എന്‍റെ തെറ്റ്; ആത്മഹത്യ ചെയ്യണമായിരുന്നു; എന്നെ ജീവിക്കാന്‍ വിടൂ...'; വൈകാരിക കുറിപ്പുമായി അതിജീവിത

സെഞ്ച്വറി, ഇം​ഗ്ലണ്ടിനു മേൽ തോൽവി നിഴൽ വീഴ്ത്തി ഹെഡ്; പിടിമുറുക്കി ഓസീസ്

സ്വത്ത് ഭാഗം വച്ചപ്പോള്‍ സഹോദരിമാരുടെ മക്കള്‍ക്ക് നല്‍കി; 72 കാരിയെ തീകൊളുത്തി കൊന്നു; സഹോദരിപുത്രന് ജീവപര്യന്തം

അടുക്കളയിലെ മീൻ മണം ഇല്ലാതാക്കാം

ബ്രൂവറി അനുമതി റദ്ദാക്കിയത് സാങ്കേതിക കാരണങ്ങളുടെ പേരില്‍; സര്‍ക്കാരിന് തിരിച്ചടിയല്ല; എംബി രാജേഷ്

SCROLL FOR NEXT