Dude ഇൻസ്റ്റ​ഗ്രാം
Entertainment

ജെൻ സി റോളർ കോസ്റ്റർ 'ഡ്യൂഡ്' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

പ്രദീപിന്റെ മൂന്നാമത്തെ 100 കോടി കളക്ഷൻ നേടുന്നത്.

സമകാലിക മലയാളം ഡെസ്ക്

പ്രദീപ് രംഗനാഥനും മമിത ബൈജുവും ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഡ്യൂഡ്. ഒരു റൊമാന്റിക് ഫൺ എന്റർടെയ്നർ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയറ്ററിൽ നിന്നും ലഭിച്ചത്. ബോക്സോഫീസിൽ ചിത്രം 100 കോടി കളക്ട് ചെയ്യുകയും ചെയ്തു. പ്രദീപിന്റെ മൂന്നാമത്തെ 100 കോടി കളക്ഷൻ നേടുന്നത്.

ലവ് ടുഡേ, ഡ്രാ​ഗൺ തുടങ്ങിയ സിനിമകളാണ് മുൻപ് 100 കോടി നേടിയ പ്രദീപിന്റെ ചിത്രങ്ങൾ. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. നവംബർ 14ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. മമിത ബൈജുവും പ്രദീപും തകർത്താടി ചിത്രത്തിന് ഒടിടിയിലും ഒന്നാം സ്ഥാനം നേടാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

കോമഡിയും ഇമോഷനും ആക്ഷനും പ്രണയവും കുടുംബ ബന്ധങ്ങളും സൗഹൃദവും എല്ലാം കോർത്തിണക്കിയൊരു പാക്കേജ് ആണ് ചിത്രം. ചിത്രത്തിൽ അഗൻ എന്ന കഥാപാത്രമായി പ്രദീപ് രംഗനാഥനും കുരൽ എന്ന കഥാപാത്രമായി മമിത ബൈജുവും മത്സരിച്ചഭിനയിച്ചിരിക്കുകയാണ്.

അതോടൊപ്പം തന്നെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ മന്ത്രി അതിയമാൻ അഴഗപ്പൻ എന്ന കഥാപാത്രമായി ശരത് കുമാറും ചിത്രത്തിലെത്തി. നവാഗത സംവിധായകനായ കീർത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്തിരിക്കുന്നത്. സായ് അഭ്യങ്കർ ആണ് സം​ഗീതമൊരുക്കിയത്.

മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിരിക്കുന്നത്. നേഹ ഷെട്ടി, ഹൃദു ഹാറൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കളായുള്ളത്. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം.

Cinema News: Pradeep Ranganathan starrer Dude OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിനാഥനെതിരെ സുനില്‍കുമാര്‍; ആര്യാ രാജേന്ദ്രന്‍ മത്സരരംഗത്തില്ല; തിരുവനന്തപുരത്ത് 93 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്

ഗണിതശാസ്ത്ര പഠനവകുപ്പിൽ പി.എച്ച്.ഡി പ്രവേശനം

കണ്ണൂർ സർവകലാശാലയിൽ പ്രൊഫസർ,അസോസിയേറ്റ്,അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവുകൾ

രഞ്ജി ട്രോഫി: ലീഡ് വഴങ്ങി, രണ്ടാം ഇന്നിങ്സിൽ കേരളത്തിനെതിരെ തിരിച്ചടിച്ച് സൗരാഷ്ട്ര

മുടി ഡ്രൈ ആക്കാത്ത നാച്ചുറല്‍ ഷാംപൂ, വീട്ടിലുണ്ടാക്കാം

SCROLL FOR NEXT