Pradhama Drishtya Kuttakkar 
Entertainment

കരിയറിലെ ആദ്യ 50 കോടിയുമായി പാര്‍വതി തിരുവോത്ത്; 'പ്രഥമ്യ ദൃഷ്ട്യാ കുറ്റക്കാര്‍' വിജയക്കുതിപ്പ് തുടരുന്നു

പാര്‍വതി ആദ്യായി പൊലീസ് വേഷത്തിലെത്തിയ ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം തുടര്‍ന്ന് പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. പാര്‍വതി തിരുവോത്തിന്റെ കരിയറിലെ ആദ്യത്തെ 50 കോടി ചിത്രമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. പാര്‍വതി ആദ്യായി പൊലീസ് വേഷത്തിലെത്തിയ ചിത്രം കൂടിയാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍.

പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ത്രില്ലര്‍ ആണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. ഷഹദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയെഴുതിയത് പിഎസ് സുബ്രഹ്മണ്യവും വിജേഷ് തോട്ടിങ്ങലുമാണ്. പാര്‍വതിയ്‌ക്കൊപ്പം വിജയരാഘവനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മാത്യ തോമസ്, ഉണ്ണിമായ, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

മുജീബ് മജീദ് ആണ് ചിത്രത്തിന്റെ സംഗീതം. ചമന്‍ ചാക്കോയാണ് എഡിറ്റിങ്. കാമറ കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു പ്രഭാകര്‍ ആണ്. 11 ഐക്കണ്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വയാണ് ചിത്രത്തിന്റെ നിര്‍മാണം.

പാര്‍വതിയുടേയും വിജയരാഘവന്റേയും പ്രകടനങ്ങള്‍ കയ്യടി നേടിയിരുന്നു. പൊലീസ് വേഷത്തില്‍ മാത്യു തോമസിന്റെ അഭിനയവും പ്രശംസ നേടിയിരുന്നു. ഷഹദിന്റെ മേക്കിങും ചിത്രത്തിന്റെ തിരക്കഥയും പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. ചിത്രത്തിന്റെ തമിഴ് പതിപ്പ് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തിയത്.

Pradhama Drishtya Kuttakkar crosses 50 crore mark. First film of Parvathy Thiruvothu to achieve the milestone.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭരണപരിഷ്‌കാര കമ്മീഷനിലും കോണ്‍ഗ്രസ് അവകാശവാദം, എതിര്‍ത്ത് ലീഗ്; വെട്ടിലായി മുഖ്യമന്ത്രി

യാത്രക്കാരെ വലച്ച് താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക്: ഹെയർപിൻ വളവിലെ കുഴിയിൽ വീണ് ലോറിയുടെ ടയർ പൊട്ടി

കാനറ ബാങ്കിൽ 3,500 ഒഴിവുകൾ; ഡിഗ്രി മതി, എങ്ങനെ അപേക്ഷിക്കാം?

അഞ്ചു വര്‍ഷം vs മൂന്നു വര്‍ഷം; പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ അഞ്ചുലക്ഷം രൂപ ഇട്ടാല്‍ കൂടുതല്‍ നേട്ടം എവിടെ?

ദേശീയപതാക അബദ്ധത്തിൽ തലകീഴായി പിടിച്ചത് കുറ്റകരമല്ലെന്ന് ഹൈക്കോടതി: അപമാനിക്കാൻ ബോധപൂർവ്വമായ ഉദ്ദേശ്യമില്ലെങ്കിൽ കേസെടുക്കാനാവില്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി