പ്രകാശ് രാജ് /ഫയല്‍ ചിത്രം 
Entertainment

'ഒന്നു വീണു, ചെറിയൊരു ഓപ്പറേഷൻ വേണ്ടിവരും'; ഷൂട്ടിങ്ങിനിടെ പ്രകാശ് രാജിന് പരിക്ക്

നുഷ് നായകനാവുന്ന 'തിരുചിട്രംബലം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു പരിക്കേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാ ചിത്രീകരണ‌ത്തിനിടെ നടൻ പ്രകാശ് രാജിന് വീണ് പരിക്ക്. ധനുഷ് നായകനാവുന്ന 'തിരുചിട്രംബലം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു പരിക്കേറ്റത്. പ്രകാശ് രാജ് തന്നെയാണ് പരിക്കേറ്റതിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്. വീഴ്ചയിൽ കയ്യിന് ഫ്രാക്‌ചർ സംഭവിച്ചിട്ടുണ്ട്. ശസ്ത്രക്രിയ ചെയ്യാൻ ഹൈദരാബാദിലേക്ക് പോവുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

ചിത്രത്തിന്റെ ചെന്നൈയിലെ ഷെഡ്യൂളിന് ഇടയിലാണ് വീണ് കയ്യിന് പരുക്കേറ്റത്. ചെന്നൈയില്‍ തന്നെയുള്ള ഒരു ആശുപത്രിയിലേക്ക് ആദ്യം കൊണ്ടുപോയെങ്കിലും പിന്നീട് ഹൈദരാബാദിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ പ്രമുഖ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ: ഗുരവ റെഡ്ഡിയാണ് പ്രകാശ് രാജിനെ ചികിത്സിക്കുക.

"ഒരു ചെറിയ വീഴ്ച.. ഒരു ചെറിയ പൊട്ടല്‍. ശസ്ത്രക്രിയക്കുവേണ്ടി എന്‍റെ സുഹൃത്ത് ഡോ: ഗുരുവ റെഡ്ഡിയുടെ സുരക്ഷിതമായ കരങ്ങളിലെത്താന്‍ ഹൈദരാബാദിലേക്ക് പോകുന്നു. ഞാന്‍ സുഖപ്പെടും, വിഷമിക്കാന്‍ ഒന്നുമില്ല, നിങ്ങളുടെ ചിന്തകളിൽ എന്നെയും ഉള്‍പ്പെടുത്തുക"- പ്രകാശ് രാജ് കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

ഇടതുമുന്നണി തുടര്‍ഭരണം നേടും, ഒരാശങ്കയുമില്ല; പിണറായിയുടേത് കരുത്തുറ്റ നേത്യത്വം; ടി പി രാമകൃഷ്ണന്‍

'ഹൈദരാബാദിനെ പൂട്ടിക്കെട്ടി'; അംഗ്കൃഷിന് അർധ സെഞ്ച്വറി, കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് ജയം

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, മാസം 20,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവര്‍ധന; ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുന്നു: മുഖ്യമന്ത്രി

SCROLL FOR NEXT