

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ജനപ്രിയ മോഡല്‍ ആയ ക്രെറ്റ എസ് യുവിയുടെ അടുത്ത തലമുറ പതിപ്പ് അടുത്ത വര്‍ഷം തുടക്കത്തില്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. അതിനിടെ ഈ എസ് യുവിയുടെ താഴ്ന്ന വേരിയന്റിന്റെ പരീക്ഷണയോട്ടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കിയ സെല്‍റ്റോസിനെ പോലെ കെ3 പ്ലാറ്റ്‌ഫോമിലേക്ക് ക്രെറ്റ മാറാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നിലവിലെ മോഡലിനേക്കാള്‍ നീളവും വീതിയുമുള്ള വാഹനമായിരിക്കും പുതിയ പതിപ്പ് എന്ന് കരുതുന്നു. അകത്തളത്തില്‍ നിരവധി ഫീച്ചറുകള്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ബോക്‌സി രൂപത്തിലായിരിക്കും പുതിയ വാഹനം വിപണിയില്‍ എത്തുക. എല്‍ഇഡി ലൈറ്റിങ് സംവിധാനം, പുതിയ ഇന്റീരിയര്‍ ഡിസൈന്‍, പ്ലിയോസ് കണക്ട് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും പ്രതീക്ഷിക്കാം.
പവറേഡ് ആന്റ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, പുനര്‍രൂപകല്‍പ്പന ചെയ്ത ഡാഷ്‌ബോര്‍ഡ്, ലെവല്‍ 2 അഡാസ് തുടങ്ങിയ പ്രത്യേകതകളും ഇതില്‍ ഉണ്ടായേക്കാം. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡയറക്ട് ഇന്‍ജക്ഷന്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നി എന്‍ജിന്‍ ഓപ്ഷനുകളോടെ വാഹനം വിപണിയില്‍ എത്താനാണ് സാധ്യത. സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിനും പുതിയ പതിപ്പില്‍ കമ്പനി വാഗ്ദാനം ചെയ്‌തേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates