ശോഭന, മോഹന്‍ലാല്‍, പ്രകാശ് വര്‍മ 
Entertainment

'ശോഭനയുടെ ഫാന്‍ ബോയ്, നിങ്ങളോടൊത്തുള്ള മനോഹരമായ നിമിഷങ്ങളെ എന്നും വില മതിക്കും'

ശോഭനയുടെ ഫാന്‍ ബോയിയാണ് താന്‍ ഇപ്പോഴുമെന്നും ഏതൊരു മലയാളി പുരുഷന്റെയും കൗമാരകാല പ്രണയമായിരുന്ന ശോഭനയെന്നും പ്രകാശ് വര്‍മ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ശോഭനയുടെ കടുത്ത ആരാധകനാണ് താനെന്നും 'തുടരും' ചിത്രത്തില്‍ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളായിരുന്നുവെന്നും നടന്‍ പ്രകാശ് വര്‍മ. ശോഭനയുടെ ഫാന്‍ ബോയിയാണ് താന്‍ ഇപ്പോഴുമെന്നും ഏതൊരു മലയാളി പുരുഷന്റെയും കൗമാരകാല പ്രണയമായിരുന്ന ശോഭനയെന്നും പ്രകാശ് വര്‍മ പറഞ്ഞു.

'ശോഭന മാഡം. എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഒരു തലമുറ മുമ്പുള്ള ഏതൊരു മലയാളി പുരുഷന്റെയും കൗമാരകാല പ്രണയമാണ് നിങ്ങള്‍. ഞങ്ങള്‍ നിങ്ങളെ കണ്ടാണ് വളര്‍ന്നത്. സുന്ദരിയായ, തിളക്കമുള്ള പ്രതിഭാശാലിയും അതിശയകരമായ ധൈര്യശാലിയായ വ്യക്തിയാണ് നിങ്ങള്‍. ജോര്‍ജ് സാറിന്റെ ഭീഷണിക്കു കീഴില്‍ സഹിക്കേണ്ടി വന്ന പീഡനങ്ങള്‍ ചിത്രീകരിക്കുന്ന വേളയില്‍ നേരിടേണ്ടി വന്ന കഠിനമായ സാഹചര്യങ്ങളെല്ലാം അവഗണിച്ച് നമ്മുടെ കോമ്പിനേഷന്‍ സീനുകള്‍ ചിത്രീകരിക്കാന്‍ അങ്ങേയറ്റം ഊഷ്മളതയോടെയും സ്‌നേഹത്തോടെയുമാണ് മാഡം സഹകരിച്ചത്.

എന്നെ സഹിച്ചതിന് നന്ദി. ഈ സിനിമയേയും നിങ്ങളോടൊത്തുള്ള മനോഹരമായ നിമിഷങ്ങളേയും ഞാന്‍ എന്നും വിലമതിക്കും. എനിക്കുകൂടി നിങ്ങളുടെ അഭിനയജീവിതത്തില്‍ ഇടം നല്‍കിയതിന് നന്ദി. എന്നെന്നും ഞാന്‍ ഒരു ഫാന്‍ ബോയ് ആയിരിക്കും.'പ്രകാശ് വര്‍മ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

SCROLL FOR NEXT