വീഡിയോ ദൃശ്യം 
Entertainment

മാത്യുവിന് വേണ്ടി പ്രണയ​ഗാനം പാടി ജാസി ​ഗിഫ്റ്റ്, 'പ്രകാശൻ പറക്കട്ടെ'യിലെ ​ഗാനം പുറത്ത്

ഷാൻ റഹ്മാനാണ് സം​ഗീതം നൽകിയിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്


ൻ താരനിരയിൽ ഒരുങ്ങുന്ന പ്രകാശൻ പറക്കട്ടെ സിനിമയിലെ ​ഗാനം പുറത്ത്. മാത്യു തോമസിന്റെ പ്രണയം പറയുന്ന കണ്ണു കൊണ്ടു നുള്ളി എന്ന മനോഹരഗാനമാണ് പുറത്തുവന്നത്. ഷാൻ റഹ്മാൻ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റാണ്. മനു മഞ്ജിത്തിന്റേതാണ് വരികൾ. മാത്യു തോമസിന്റെ പ്രണയവും കുടുംബവും സൗഹൃദവുമെല്ലാമാണ് പാട്ടിൽ കാണിക്കുന്നത്. മനോഹര​ഗാനം ഇതിനോടകം ആരാധകരുടെ മനം കവരുകയാണ്. 

ദിലീഷ് പോത്തന്റെ മകന്റെ വേഷത്തിലാണ് മാത്യു ചിത്രത്തിൽ അഭിനയിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് , സൈജു കുറുപ്പ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷഹദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധ്യാൻ തന്നെയാണ് ചിത്രത്തിന്റെ  കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജൂൺ 17 മുതൽ ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.

പുതുമുഖം മാളവിക മനോജാണ് നായികയാകുന്നത്. ശ്രീജിത്ത് രവി, ഗോവിന്ദ് വി. പെെ, നിഷാ സാരംഗ്, സ്മിനു സിജോ തുടങ്ങിയവർക്കൊപ്പം നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍ മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്. ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ്,  ഫന്റാസ്റ്റിക് ഫിലിംസ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് പ്രകാശൻ പറക്കട്ടെ നിർമ്മിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT