ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

ഹൃദയം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലേക്ക്; ഫെബ്രുവരി 18ന് റിലീസ്

ജനുവരി 21 നാണ് ഹൃദയം തിയറ്ററിൽ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം തിയറ്ററിൽ മികച്ച വിജയമാണ് നേടിയത്.  ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ഹൃദയം എത്തുന്നത്. ഫെബ്രുവരി 18ന് പ്രദർശനം ആരംഭിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം ട്വിറ്ററിലൂടെയാണ് വിവരം പങ്കുവച്ചത്. 

തിയറ്ററിൽ എത്തിയത് 21ന്

ജനുവരി 21 നാണ് ഹൃദയം തിയറ്ററിൽ എത്തിയത്. കോവിഡ് പ്രതിസന്ധിക്കിടയിലും ചിത്രം വിജയകരമായി മുന്നേറുകയായിരുന്നു. പ്രണവിനും ദർശനയ്ക്കുമൊപ്പം കല്യാണി പ്രിയദർശനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ചിത്രത്തെ വിലയിരുത്തിയത്. പ്രണവ് അവതരിപ്പിച്ച അരുൺ എന്ന യുവാവിന്റെ കോളജ് കാലഘട്ടം മുതലുള്ള ജീവിതമാണ് ചിത്രത്തിലുള്ളത്. 

വിനീത് ശ്രീനിവാസൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം സം​ഗീതത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഹിഷാം അബ്‍ദുള്‍ വഹാബാണ് ​ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്.  'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം' പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ‘ഹൃദയം’.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !