ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

കുത്തനെയുള്ള പാറയിൽ വലിഞ്ഞു കയറുന്ന പ്രണവ്, മല്ലു സ്പൈഡർമാനെന്ന് ആരാധകർ; വിഡിയോ വൈറൽ

ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി താരം തന്നെയാണ് വിഡിയോ പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയതാരമാണ് പ്രണവ് മോഹൻലാൽ. പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാറില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ യാത്രാ വിശേഷങ്ങളും മറ്റും പ്രണവ് പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും പ്രണവിന്റെ വിഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് താരത്തിന്റെ ഒരു റോക്ക് ക്ലൈംപിങ് വിഡിയോ ആണ്. 

കുത്തനെയുള്ള പാറയിലൂടെ വലിഞ്ഞു കയറുന്ന പ്രണവിനെയാണ് വിഡിയോയിൽ കാണുന്നത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി താരം തന്നെയാണ് വിഡിയോ പങ്കുവച്ചത്. തന്റെ സാഹസിക യാത്രയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ എന്തായാലും സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ് ഇത്. മല്ലു സ്പൈഡർമാൻ എന്നാണ് ആരാധകരിൽ ചിലർ താരത്തെ വിളിച്ചത്. 

ഇതിനു മുൻപും തന്റെ സോഷ്യൽ മീഡിയയിലൂടെ താരം സാഹസിക വിഡിയോകൾ പലതും പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴത്തെ യാത്രയിൽ നിന്നുള്ള വിശേഷങ്ങൾക്കൊപ്പം പഴയ യാത്രയുടെ ഓർമകളും പങ്കുവയ്ക്കാറുണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രണയത്തിലാണ് പ്രണവ് അവസാനമായി അഭിനയിച്ചത്. താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നവരും നിരവധിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT