Entertainment

'പ്രണയമൊരു സുജൂദല്ലേ', പാടി പ്രണയിച്ച് റിമി ടോമി; വൈറലായി ഗാനം

പാട്ടും ഡാന്‍സും അഭിനയവുമായി ആരാധകരുടെ മനം കീഴടക്കുകയാണ് റിമി

സമകാലിക മലയാളം ഡെസ്ക്

ഗായിക റിമി ടോമി പാടി അഭിനയിച്ച സുജൂദല്ലേ എന്ന സംഗീത ആല്‍ബം പുറത്തിറങ്ങി. പാട്ടും ഡാന്‍സും അഭിനയവുമായി ആരാധകരുടെ മനം കീഴടക്കുകയാണ് റിമി. നവ്യാ നായര്‍, പ്രിയാമണി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളാണ് ആല്‍ബം പുറത്തുവിട്ടത്. 

പ്രണയം നിറയ്ക്കുന്ന വിഡിയോ ഇതിനോടകം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം മൂന്ന് ലക്ഷത്തില്‍ അധികം പേരാണ് വിഡിയോ കണ്ടത്. റോണി റാഫേലാണ് ഗാനത്തിന് സംഗീതം ഒരുക്കിയത്. ബികെ ഹരിനാരായണന്റേതാണ് വരികള്‍. പുതുമുഖ നടന്‍ പ്രതീഷ് ജേക്കബാണ് ചിത്രത്തില്‍ റിമിയുടെ കാമുകനായി എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT