പ്രാർത്ഥന ഇന്ദ്രജിത്ത്/ ഇൻസ്റ്റ​​ഗ്രാം 
Entertainment

അച്ഛന്റെ ഷർട്ടും അമ്മയുടെ ജിമിക്കിയും, സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രാർത്ഥന ഇന്ദ്രജിത്ത് 

ജീൻസും ബ്രാലെറ്റുമാണ് ഒപ്പം ധരിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുന്ന താരപുത്രിമാരിൽ ഒരാളാണ് നടൻ ഇന്ദ്രജിത്തിന്റെയു നടി പൂർണിമയുടെയും മകൾ പ്രാർത്ഥന. പാട്ടും ഗിത്താർ വായനയും ഡബ്മാഷും ഒക്കെയായി ഇൻസ്റ്റ​ഗ്രാമിൽ തിളങ്ങി നിൽക്കുകയാണ് പ്രാർത്ഥന. ഇപ്പോൾ പ്രാർത്ഥന പങ്കുവച്ച പുതിയ ചില ചിത്രങ്ങളാണ് ശ്ര​ദ്ധനേടിയിരിക്കുന്നത്. 

അമ്മ പൂർണിമയെ പോലെ തന്നെ ഫാഷനിൽ കമ്പമുള്ള പ്രാർത്ഥനയുടെ ഒരു പുതിയ പരീക്ഷണമാണ് ഈ ചിത്രങ്ങൾ.  അച്ഛന്റെ ഷർട്ടും അമ്മയുടെ ജിമിക്കിയുമാണ് ഇതിലെ ഹൈലൈറ്റ്. ജീൻസും ബ്രാലെറ്റുമാണ് ഒപ്പം ധരിച്ചിരിക്കുന്നത്. 

മലയാളത്തിൽ മഞ്ജു വാര്യരുടെ മോഹൻലാൽ സിനിമയിൽ ലാലേട്ടാ... എന്ന പാട്ട് പ്രാർത്ഥനയുടെ ഏറ്റവും വലിയ ഹിറ്റാണ്.  ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന പാടിയിട്ടുണ്ട്. അടുത്തിടെ ഹിന്ദിയിലും പ്രാർത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌‌രെ’ എന്ന പാട്ടാണ് പ്രാർത്ഥന പാടിയത്. ഗോവിന്ദ് വസന്തയാണ് പാട്ടിന്റെ സംഗീതസംവിധായകൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT