2001 ൽ പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങി മോഹൻലാൽ നായകനായെത്തിയ ചിത്രമായിരുന്നു 'കാക്കക്കുയിൽ'. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇന്നും സൂപ്പർ ഹിറ്റാണ്. ചിത്രത്തിലെ 'ഗോവിന്ദാ.. ഗോവിന്ദാ...' എന്ന പാട്ട് ഇന്നും മലയാളികൾ ആഘോഷമാക്കാറുണ്ട്. ഈ പാട്ടിന് പിന്നിലെ കഥ പറയുകയാണ് ചിത്രത്തിന്റെ കൊറിയോഗ്രഫറായ പ്രസന്ന മാസ്റ്റർ.
ആ പാട്ട് ചെയ്യുന്ന സമയത്ത് മോഹൻലാലിന് കടുത്ത പനിയായിരുന്നുവെന്നും അതൊന്നും വക വയ്ക്കാതെയാണ് അദ്ദേഹം പെർഫോം ചെയ്തതെന്നും പ്രസന്ന മാസ്റ്റർ പറയുന്നു. "ലാൽ സാർ ഭയങ്കര ഫ്ലെക്സിബിൾ ആണ്. അദ്ദേഹത്തിന് വളരെ ഹാർഡ് മസിലുണ്ട്, എങ്കിലും ഭയങ്കര ഫ്ലെക്സിബിൾ ആണ് അദ്ദേഹം.
കാണുമ്പോൾ അദ്ദേഹം വലുതായി തോന്നുമെങ്കിലും നല്ല ഫ്ലെക്സിബ്ലിറ്റി ഉള്ള നടനാണ്. ഭയങ്കര സ്ട്രോങും ആണ് അദ്ദേഹം. ആ സമയത്ത് ലാൽ സാറിന് നല്ല ജലദോഷമായിരുന്നു. അദ്ദേഹം ഷൂട്ട് കഴിഞ്ഞിട്ട് ഓരോ ദിവസവും അക്യുപങ്ചർ ട്രീറ്റ്മെന്റ് എടുത്തിട്ടാണ് വരുന്നത്. ഫുൾ പൊടി അലർജിയായിരുന്നു ലാൽ സാറിന്. പനിയും ജലദോഷവും പൊടി അലർജിയുമൊക്കെ വച്ചിട്ടാണ് അദ്ദേഹം അത് ഷൂട്ട് ചെയ്തത്.
ഭയങ്കര ക്ഷീണത്തിലായിരിക്കും. പക്ഷേ ടേക്ക് എന്ന് പറയുമ്പോൾ, നമുക്ക് ആ ട്രാൻസിഷൻ കാണാനാകും. ശ്വേത മേനോനെ കൊണ്ടുവന്നത് പ്രിയൻ സാറിന്റെ (പ്രിയദർശൻ) ഐഡിയ ആയിരുന്നു. മൂന്ന് ദിവസത്തെ ഷൂട്ടായിരുന്നു അത്". - പോർട്രയ്ൽസ് ബൈ ഗദ്ദാഫി എന്ന പോഡ്കാസ്റ്റിൽ പ്രസന്ന മാസ്റ്റർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates