

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് വിജയരാഘവൻ. പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ആണ് വിജയരാഘവന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഷഹദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ താരങ്ങൾ.
ഇപ്പോഴിതാ തനിക്ക് ജീവിതത്തിൽ ഒരിക്കലും പറ്റാത്ത കാര്യമാണ് ഡാൻസ് എന്ന് പറയുകയാണ് നടൻ. അതിന്റെ കാരണവും വിജയരാഘവൻ വ്യക്തമാക്കി. പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
"എന്റെ ജീവിതത്തിൽ എനിക്കൊരിക്കലും പറ്റാത്ത കാര്യമാണ് ഡാൻസ്. എന്നാൽ എനിക്ക് നല്ല താളബോധമുണ്ട്, നല്ല ശ്രുതിയുണ്ട്. ഞാൻ അത്യാവശ്യം നന്നായി പാട്ട് പാടുമായിരുന്നു. സ്കൂളിൽ പഠിക്കുന്ന സമയത്ത്. ഇപ്പോൾ പാടിയാൽ ചിലപ്പോൾ ശ്രുതി മാറും. എന്നാലും താളം തെറ്റില്ല.
ശ്രുതി ഒരു ശകലം മാറിയാൽ എനിക്കറിയാം. പക്ഷേ എനിക്ക് ഡാൻസ് പറ്റില്ല. കൊച്ചിലേ മുതൽ എന്റെ മനസിലുള്ള ഒരു കാര്യമാണ്, ഡാൻസ് ആണുങ്ങൾക്ക് പറ്റിയ പണിയല്ല എന്ന്. അങ്ങനെയൊരു ധാരണ എനിക്കുണ്ടായി പോയി. അതായിരിക്കാം ചിലപ്പോൾ".- വിജയരാഘവൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates