Prashant Tamang ഇൻസ്റ്റ​ഗ്രാം
Entertainment

നടനും ഗായകനുമായ പ്രശാന്ത് തമാങ് അന്തരിച്ചു

2007 ലെ ഇന്ത്യൻ ഐഡൽ മൂന്നാം സീസൺ ജേതാവാണ് ഡാർജിലിങ് സ്വദേശിയായ പ്രശാന്ത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: നടനും ഗായകനും റിയാലിറ്റി ഷോ വിജയിയുമായ പ്രശാന്ത് തമാങ് (43) അന്തരിച്ചു. ഞായറാഴ്ച ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സ്‌ട്രോക്ക് ആണ് മരണ കാരണം. 2007 ലെ ഇന്ത്യൻ ഐഡൽ മൂന്നാം സീസൺ ജേതാവാണ് ഡാർജിലിങ് സ്വദേശിയായ പ്രശാന്ത്.

ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടമായ പ്രശാന്ത് കൊൽക്കത്ത പൊലീസിൽ കോൺസ്റ്റബിളായി ജോലി ചെയ്തിരുന്നു. പൊലീസ് ഓർക്കസ്ട്രയിൽ പ്രവർത്തിച്ചാണ് സംഗീതലോകത്ത് സജീവമാകുന്നത്. റിയാലിറ്റി ഷോ വഴി ദേശീയശ്രദ്ധ നേടിയ പ്രശാന്തിന്റെ ആദ്യ ആൽബമായ 'ധന്യവാദ്' വലിയ ഹിറ്റായിരുന്നു.

പിന്നാലെ, വിദേശത്തടക്കം സംഗീത പരിപാടികളിൽ സ്ഥിരം സാന്നിധ്യമായി. 2010 ൽ 'ഗോർഘ പൾട്ടാൻ' എന്ന നേപ്പാളി ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി സിനിമകളിൽ വേഷമിട്ട പ്രശാന്ത് ടിവി ഷോകളിലും ശ്രദ്ധേയ സാന്നിധ്യമായി.

Cinema News: Actor Prashant Tamang passed away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി വീണാ ജോര്‍ജ് വിശ്രമത്തില്‍; മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചു

ന്യൂസിലൻഡിനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയിൽ; പാകിസ്ഥാന് ആശ്വാസം,നാളെ നിർണായക പോരാട്ടം

കോണ്‍ഗ്രസിനെ പിരിച്ചു വിടണമെന്ന് മഹാത്മാഗാന്ധി പറഞ്ഞിരുന്നു, രാഹുല്‍ അത് നടപ്പാക്കും; പരിഹസിച്ച് കങ്കണ

ആദ്യം മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചു; ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി 15 കാരനെ പീഡിപ്പിച്ചു

പ്രധാനമന്ത്രിയെ വിവാഹവിരുന്നിന് ക്ഷണിച്ച് വിജയ് ദേവരകൊണ്ടയും രശ്മികയും, അമിത് ഷായ്ക്ക് ഗണപതി സമ്മാനം

SCROLL FOR NEXT