കൊച്ചി: വസ്ത്ര രീതിയെ കുറിച്ച് ചോദ്യം ചോദിച്ച യൂട്യൂബർക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി നടി പ്രയാഗ മാർട്ടിൻ. വ്യത്യസ്തമായ പല വസ്ത്രരീതിയും പ്രയാഗ പരീക്ഷിക്കാറുണ്ട്. അത് സോഷ്യൽമീഡിയയിൽ വൈറലാകാറുമുണ്ട്.
'ഡാൻസ് പാർട്ടി' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു 'പ്രയാഗയുടെ വേഷം കേരളത്തിലുള്ളവർക്ക് പറ്റുന്നില്ലെന്ന് സോഷ്യൽമീഡിയയിൽ കമന്റുകൾ വരുന്നുണ്ടെല്ലോ' എന്ന യൂട്യൂബ് ചാനൽ പ്രവർത്തകന്റെ ചോദ്യം. അതിന് താൻ മറ്റാരുടെയെങ്കിലും ഇഷ്ടത്തിനാണോ അതോ തന്റെ ഇഷ്ടത്തിനാണോ ജീവിക്കേണ്ടത് എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
'ഒരു മലയാളി നടി എന്നുള്ള നിലയ്ക്കാണ് കമന്റ്' എന്ന് യൂട്യൂബർ ആവർത്തിച്ചു. 'ബ്രോ... മലയാളം നടി എന്നുള്ളതു കൊണ്ട് ഞാൻ എപ്പോഴും അടച്ചുപൂട്ടിക്കെട്ടിയുള്ള ഉടുപ്പ് ഇടണമെന്നാണോ? കമന്റ് ഇടുന്നവരോട് പോയി അന്വേഷിക്കൂ.ഞാൻ അല്ലല്ലോ ചെയ്യുന്നത്. ഞാൻ എങ്ങനെയാണ് അതിന് ഉത്തരം പറയേണ്ടത്'- പ്രയാഗ പറഞ്ഞു.
ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, പ്രയാഗ മാർട്ടിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ഡാൻസ് പാർട്ടി. കൊച്ചി നഗരത്തിൽ ഡാൻസും പാർട്ടിയും തമാശകളുമായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ സംഭവിക്കുന്ന ആകസ്മികമായ ചില സംഭവങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള രസകരമായ കാര്യങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. ഇന്നലെയായിരുന്നു ഡാൻസ് പാർട്ടിയുടെ ഓഡിയോ ലോഞ്ച്. ചിത്രത്തിലെ ആദ്യ ഗാനം ഇന്നലെ പുറത്തിറങ്ങി.
'ദമാ ദമാ' എന്ന് തുടങ്ങുന്ന ഗാനം ഒരു ഡാൻസ് നമ്പർ ആയി ആണ് ഒരുക്കിയിരിക്കുന്നത്. രാഹുൽ രാജ് ഈണം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് നിഖിൽ എസ് മറ്റത്തിൽ ആണ്. രാഹുൽ രാജ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച നടന്ന ചടങ്ങിൽ മമ്മൂട്ടി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവിഹിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates