വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ബിയോൺസിന്റെ സംഗീതനിശയിൽ പ്രസവവേദന മറന്ന് ആടിത്തിമിർത്തു, ഷോ കഴിഞ്ഞതും ആശുപത്രിയിലേക്ക് ഓടി; അനുഭവം പങ്കുവച്ച് നടി 

ബിയോൺസിന്റെ സം​ഗീതനിശയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ടിട്ടും ​ഗൗനിക്കാതെ ആടിപ്പാടി പരിപാടി ആസ്വദിക്കുകയായിരുന്നു നടി സാറ ഫ്രാൻസിസ്

Author : സമകാലിക മലയാളം ഡെസ്ക്

ബിയോൺസിന്റെ സംഗീതത്തിൽ മുഴുകി നിൽക്കുന്നതിനിടയിൽ പ്രസവവേദന പോലും അറിയാതെപോകുമോ! നടി സാറ ഫ്രാൻസിസ് ജോൺസ് പങ്കുവച്ച അനുഭവമാണ് ഈ അതിശയം ബാക്കിയാക്കുന്നത്. ബിയോൺസിന്റെ സം​ഗീതനിശയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ടിട്ടും ​ഗൗനിക്കാതെ ആടിപ്പാടി പരിപാടി ആസ്വദിക്കുകയായിരുന്നു നടി. സം​ഗീതപരിപാടി കഴിഞ്ഞതും ആശുപത്രിയിലേക്ക് പാഞ്ഞ സാറ പെൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. 

ഇക്കഴിഞ്ഞ നാലാം തിയതി ലോസ് ആഞ്ചലസിൽ നടന്ന ബിയോൺസിന്റെ സം​ഗീതനിശയിലാണ് സാറയും ഭർത്താവ് മാർസെൽ സ്പിയേഴ്‌സും പങ്കെടുത്തത്. പരിപാടിക്കിടെ വേദന അനുഭവപ്പെട്ടെങ്കിലും പ്രസവത്തിന് ഇനിയും ദിവസങ്ങളുണ്ടെന്ന ചിന്തയിൽ തെറ്റായ സങ്കോചമാകാം എന്നാണ് സാറ കരുതിയത്. ബിയോൺസിന്റെ പരിപാടി ആസ്വദിക്കണമെന്ന ആഗ്രഹം കാരണം സംഗീതനിശയിൽ തുടരാൻ ഇരുവരും തീരുമാനിച്ചു. പക്ഷെ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയതും സംഭവം യഥാർത്ഥ പ്രസവവേദനയാണെന്ന് മനസ്സിലായി. ഉടനെ ആശുപത്രിയിലേക്ക് പായുകയായിരുന്നു ഇരുവരും. 

നിറവയറുമായി സാറ സംഗീതനിശ ആസ്വദിക്കുന്നതും പിന്നാലെ ആശുപത്രിയിലെത്തി പ്രസവിക്കുന്ന ദൃശ്യങ്ങളും കോർത്തിണക്കി താരം വിഡിയോ പങ്കുവച്ചിട്ടുണ്ട്. ആശുപത്രിയിൽ സാറ പെൺകുട്ടിക്ക് ജന്മം നൽകി. നോല എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT