Entertainment

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്

പ്രേമവും ചിരിയും നിറച്ച പ്രേമലുവിനെ അടിമുടി മിസ്റ്ററി ത്രില്ലറാക്കിയാണ് മാറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ ഒന്നാകെ ആഘോഷമായി മാറിയ ചിത്രമാണ് പ്രേമലു. റൊമാന്റിക് കോമഡി ചിത്രമായാണ് പ്രേമലു എത്തിയത്. എന്നാൽ ഇതിൽ ഒരു ട്വിസ്റ്റ് കൊണ്ടുവന്നിരിക്കുകയാണ് വിഡിയോ കണ്ടന്റ് ക്രിയേറ്റർ അനന്തു രഘുനാഥ്. പ്രേമവും ചിരിയും നിറച്ച പ്രേമലുവിനെ അടിമുടി മിസ്റ്ററി ത്രില്ലറാക്കിയാണ് മാറ്റിയത്. അനന്തു എഡിറ്റ് ചെയ്ത വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

സിനിമയെ നി​ഗൂഢമാക്കാൻ പ്രത്യേക ​ഗിമ്മിക്കുകളൊന്നുമില്ല. ചിത്രത്തിലെ തന്നെ സംഭാഷണങ്ങൾ അതുപോലെ തന്നെയാണ് ഉപയോ​ഗിച്ചിരിക്കുന്നത്. എന്നാൽ നമ്മൾ കണ്ടതുപോലെയല്ല എന്നു മാത്രം. അനന്തുവിന്റെ എഡിറ്റിങ്ങിൽ പ്രേമലു ഒരു പക്കാ മിസ്റ്ററി ത്രില്ലറായി മാറി. വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി പേരാണ് അനന്തുവിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്.

എഡിറ്റിങ് ടേബിളിലാണ് ഒരു സിനിമ ജനിക്കുന്നത് എന്നു പറയുന്നത് ഇതാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. എഡിറ്റർ വിചാരിച്ചാൽ പടത്തിന്റെ ഗതി തന്നെ മാറ്റാം എന്ന് ഒരിക്കൽ കൂടി തെളിയിച്ചു എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. റോം കോം മൂവിയെ ഒന്നര മിനിറ്റുകൊണ്ട് മിസ്റ്ററി ത്രില്ലർ ആക്കിക്കളഞ്ഞല്ലോ. ​ഗ്രേറ്റ് വർക്ക് എന്നായിരുന്നു ഒരാൾ കുറിച്ചത്.

മമിത ബൈജു, നസ്ലിൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഡ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമവു. 12.50 കോടി മുടക്കിയ സിനിമ 135 കോടി ആഗോള കലക്ഷൻ നേടി. പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പ്രഖ്യാപിച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

SCROLL FOR NEXT