ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

സേതുരാമയ്യരെ വെട്ടി, 40 കോടി കടന്ന് പൃഥ്വിരാജിന്റെ കടുവയുടെ മുന്നേറ്റം

കേരളത്തിൽ നിന്ന് മാത്രം 'കടുവ' 20.25 കോടി കളക്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ തിയറ്ററിൽ വൻ മുന്നേറ്റം നടത്തുകയാണ്. ആഗോളതലത്തിൽ  40 കോടി കടന്നിരിക്കുകയാണ് ചിത്രത്തിന്റെ ബോക്സ് ഓഫിസ് കളക്ഷൻ. റിലീസ് ചെയ്ത് 13ാം ദിവസമാണ് ചിത്രം നേട്ടം കൈവരിക്കുന്നത്. മമ്മൂട്ടി ചിത്രം സിബിഐ 5ന്റെ കളക്ഷൻ മറികടന്നാണ് കടുവയുടെ കുതിപ്പ്. 

40.05 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ. കേരളത്തിൽ നിന്ന് മാത്രം 'കടുവ' 20.25 കോടി കളക്റ്റ് ചെയ്തുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ നൽകുന്ന കണക്ക്. ഇതോടെ കേരളത്തിൽ നിന്ന് ഈ വർഷം ഏറ്റവും അധികം പണം വാരിയ മലയാളം സിനിമകളിൽ നാലാം സ്ഥാനത്ത് കടുവ എത്തി. 17 കോടിയാണ് 'സിബിഐ' കേരളത്തിൽ നിന്ന് നേടിയത്.

ജൂലൈ ഏഴിന് പുറത്തിറങ്ങിയ ചിത്രം ആദ്യ ദിവസം മുതൽ മികച്ച പ്രതികരണമാണ് നേടുന്നത്.  റിലീസ് ചെയ്ത് നാലാം ദിവസം 25 കോടിക്കു മുകളിൽ കളക്ഷൻ ചിത്രം നേടിയിരുന്നു. മാസ് ആക്ഷൻ എന്റർടെയ്നറായി പുറത്തെത്തിയ ചിത്രത്തിലൂടെ വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഷാജി കൈലാസ്. പൃഥ്വിരാജിനൊപ്പം ബോളിവുഡ് നടൻ വിവേക് ഒബ്രോയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT