ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'എനിക്ക് ഇത് ഇഷ്ടമല്ല, പക്ഷേ ബ്ലസിക്ക് ഇഷ്ടമായതുകൊണ്ട് ഒഴിവാക്കാനാവില്ല'; സഹാറ മ‌രുഭൂമിയിൽ നിന്ന് പൃഥ്വിരാജ് 

കെജിഎഫിലെ റോക്കി ഭായിയുടെ സൂപ്പർഹിറ്റ് ഡയലോ​ഗിന് സമാനമായ പോസ്റ്റ് ഇതിനോടകം ആരാധകർക്കിടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം. ചിത്രത്തിനായി വൻ മേക്കോവറാണ് താരം നടത്തിയത്. അവസാന ഷെഡ്യൂൾ ഷൂട്ടിങ് കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ആരംഭിച്ച്. ഇപ്പോൾ ആടുജീവിതം ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള താരത്തിന്റെ ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. നൈറ്റ് ഷൂട്ടിങ്ങിനെക്കുറിച്ചാണ് പൃഥ്വിരാജിന്റെ രസകരമായ കുറിപ്പ്. 

തനിക്ക് നൈറ്റ് ഷൂട്ട് ഇഷ്ടമല്ലെന്നും പക്ഷേ ബ്ലസിക്ക് ഇഷ്ടമായതിനാൽ ഒഴിവാക്കാൻ ആവില്ല എന്നുമാണ് പൃഥ്വി കുറിക്കുന്നത്. 'നൈറ്റ് ഷൂട്ട്, നൈറ്റ് ഷൂട്ട്, നൈറ്റ് ഷൂട്ട്. എനിക്ക് രാത്രിയിലെ ചിത്രീകരണം ഇഷ്ടമല്ല. ഞാൻ അത് ഒഴിവാക്കാറുണ്ട്. പക്ഷേ ബ്ലെസിക്ക് ഇഷ്ടമാണ്. അതുകൊണ്ട് എനിക്ക് മാറിനിൽക്കാനുമാവില്ല' പൃഥ്വിരാജ് കുറിച്ചു. സഹാറ മരുഭൂമിയിൽ മരവപ്പിക്കുന്ന തണുപ്പിലാണ് ഷൂട്ടെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. കെജിഎഫിലെ റോക്കി ഭായിയുടെ സൂപ്പർഹിറ്റ് ഡയലോ​ഗിന് സമാനമായ പോസ്റ്റ് ഇതിനോടകം ആരാധകർക്കിടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. 

ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ അടിസ്ഥാനമാക്കിയാണ് ബ്ലെസി സിനിമ ഒരുക്കുന്നത്. നോവലിലെ പ്രധാന കഥാപാത്രമായ നജീബ് ആയാണ് പൃഥ്വിരാജ് എത്തുന്നത്. അമല പോൾ ആണ്  നായിക. ചിത്രത്തിനായി 30 കിലോയിൽ അധികം ഭാരമാണ് പൃഥ്വിരാജ് കുറച്ചത്.  ഏറെ വർഷങ്ങൾക്ക് ശേഷം എ.ആർ. റഹ്മാൻ സം​ഗീതസംവിധാനം ചെയ്യുന്ന മലയാളചിത്രം കൂടിയാണ് ആടുജീവിതം.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ