വീഡിയോ ദൃശ്യം 
Entertainment

കഥ പറഞ്ഞ് പൃഥ്വിരാജ്, നി​ഗൂഢത നിറച്ച് ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി'; ടീസർ

മിസ്റ്ററി ത്രില്ലറായി എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

ശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിൽ എത്തുന്ന കുമാരി സിനിമയുടെ ടീസർ പുറത്ത്. പൃഥ്വിരാജാണ് ടീസർ പുറത്തുവിട്ടത്. നിര്‍മ്മല്‍ സഹദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുമാരി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. മിസ്റ്ററി ത്രില്ലറായി എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

ടീസറിൽ പൃഥ്വിരാജാണ് കുമാരിയേയും കുമാരിയുടെ ലോകത്തേയും പ്രേക്ഷകർക്കായി പരിചയപ്പെടുത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. കേരളത്തിന്റെ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥയാണ് ചിത്രമെന്നാണ് സൂചന.സംവിധായകന്‍ നിര്‍മ്മലും സച്ചിന്‍ രാംദാസും ചേര്‍ന്നാണ് 'കുമാരി' കഥ എഴുതിയത്. സുരഭി ലക്ഷ്മി, സ്വാസിക, എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 

നേരത്തെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരുന്നു. സര്‍പ്പക്കാവും ഇരുട്ടില്‍ റാന്തലുമായി വരുന്ന ഐശ്വര്യ ലക്ഷ്മിയുമായിരുന്നു പോസ്റ്ററിൽ. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജിഗ്മെ ടെന്‍സിംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌സഭാ സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടീസ്; ഒപ്പുവെച്ചത് 118 എംപിമാര്‍

അനിംസിൽ ഫാക്കൽറ്റി തസ്തികയിൽ 34 ഒഴിവുകൾ, ഡോക്ടർമാർക്ക് അവസരം; ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

'എന്നിലൂടെ എന്റെ ചേട്ടന്മാര്‍ ജീവിക്കുന്നു'; ഡിപി ഇപ്പോഴും ചേട്ടന്‍, പോയ അന്ന് ഇട്ടതാണ്: വികാരഭരിതയായി ആശ ശരത്ത്

2200 കോടി രൂപയുടെ പോരാട്ടം: ഇന്ത്യ പാക് പോരില്‍ എന്ത് സംഭവിക്കും?, ചരിത്രം ഇങ്ങനെ

ആലപ്പുഴ- അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കല്‍, പാലക്കാട് ടൗണ്‍- പറളി ബൈപാസ് ലൈന്‍; 500 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം, പ്രതീക്ഷ

SCROLL FOR NEXT