ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ചാവുകടലിലെ സൂര്യാസ്തമയം, മകളെ തോളിലേറ്റി ജോർദാനിലൂടെ പൃഥ്വിരാജ്; വിഡിയോ വൈറൽ

ചാവുകടലിൽ ഇറങ്ങി നിൽക്കുന്ന പൃഥ്വിരാജിനെയാണ് ചിത്രത്തിൽ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജോർദാനിൽ നിന്നുള്ള അവ‌ധിക്കാല ചിത്രങ്ങൾ പങ്കുവച്ച് നടൻ പൃഥ്വിരാജ്. ചാവുകടലിൽ ഇറങ്ങി നിൽക്കുന്ന പൃഥ്വിരാജിനെയാണ് ചിത്രത്തിൽ കാണുന്നത്. ഭാര്യ സുപ്രിയയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. താരം പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

ചാവകടലിലെ സൂര്യാസ്തമയം എന്ന അടിക്കുറിപ്പിലാണ് ചിത്രം. ഷോർട്ട്സ് മാത്രം ധരിച്ച് കടലിൽ ഇറങ്ങി നിൽക്കുന്ന പൃഥ്വിരാജിനെയാണ് ചിത്രത്തിൽ കാണുന്നത്. ശരീരഭാരം വർധിപ്പിക്കുകയാണെന്നും പോസ്റ്റിലൂടെ താരം വ്യക്തമാക്കുന്നു. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് പൃഥ്വിരാജ് ജോർദാനിൽ എത്തിയത്. അതിനു പിന്നാലെ അവധി ആഘോഷിക്കാനായി സുപ്രിയയും മകൾ അലംകൃതയും ജോർദാനിൽ എത്തുകയായിരുന്നു. 

സുപ്രിയയും നിരവധി വിഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നുണ്ട്. മകൾ അലംകൃതയെ തോളിലേറ്റി ജോർദാനിലൂടെ നടക്കുന്ന പൃഥ്വിരാജിനെയാണ് ഒരു വിഡിയോയിൽ കാണുന്നത്. ജോർദാനിലെ പെട്രയിൽ നിന്നുള്ളതാണ് ഈ വീഡിയോ. ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങളിൽ ഒന്നായി പെട്ര ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.  ജോർദാനിലെ പുരാതന സ്ഥലങ്ങളിൽ നിന്നും ഒട്ടക സവാരിയുടെയുമെല്ലാം വിഡിയോയും  പങ്കുവയ്ക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT