Khalifa വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഈ നാട്ടിലെങ്ങനെയാ കോഫെപോസ ഉണ്ടായതെന്ന് അറിയുമോ ?' അടുത്ത ഓണത്തിന് 'ഖലീഫ' ഒരു പൊളി പൊളിക്കും; ​ഗ്ലിംപ്സ് വി‍ഡിയോ

കറൻസി വഴിയും സ്വർണം വഴിയുമുള്ള കള്ളക്കടത്ത് തടയുക എന്നതാണ് കോഫെപോസയുടെ ലക്ഷ്യം.

സമകാലിക മലയാളം ഡെസ്ക്

പ്രഖ്യാപനം മുതൽ തന്നെ മലയാള സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഖലീഫ. പോക്കിരി രാജയ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഖലീഫ. പൃഥ്വിരാജിന്റെ പിറന്നാളിനോടനുബന്ധിച്ച് ഖലീഫയുടെ ​ഗ്ലിംപ്സ് വി‍ഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. ആമിർ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

ഒരു പ്രതികാര ചിത്രമായിരിക്കും ഖലീഫയെന്നാണ് പുറത്തുവരുന്ന വിവരം. പ്രതികാരം സുവർണ ലിപികളാൽ എഴുതപ്പെടും എന്ന ടാ​ഗ്‌ലൈനോടെയാണ് ചിത്രമെത്തുന്നത്. മികച്ചൊരു സിനിമാറ്റിക് എക്സ്പീരിയൻസ് തന്നെയായിരിക്കും ചിത്രമെന്നാണ് വിഡിയോ നൽകുന്ന സൂചന.

കോഫെപോസ നിയമത്തെക്കുറിച്ചും വിഡിയോയിൽ സൂചിപ്പിക്കുന്നുണ്ട്. ഇന്ദ്രൻസിന്റെ കഥാപാത്രം, മറ്റൊരു കഥാപാത്രത്തോട് ചോദിക്കുന്നത് ഇങ്ങനെയാണ്. "പണിക്കർ സാറെ നിങ്ങക്ക് അറിയോ, ഈ നാട്ടിലെങ്ങനെയാ കോഫെപോസ ഉണ്ടായതെന്ന്?".

ഇന്ദ്രൻസ് പറയുന്ന ഈ കോഫെപോസ എന്താണെന്ന് നോക്കിയാലോ. 1974 ൽ ഇന്ദിര ​ഗാന്ധി സർക്കാരാണ് കോഫെപോസ നിയമം കൊണ്ടുവരുന്നത്. കൺസർവേഷൻ ഓഫ് ഫോറിൻ എക്സ്ചേഞ്ച് പ്രിവൻഷൻ ഓഫ് സ്മ​ഗ്ലിങ് ആക്ടിവിറ്റീസ് ‌ആക്ട് എന്നാണ് കോഫെപോസയുടെ പൂർണരൂപം. കറൻസി വഴിയും സ്വർണം വഴിയുമുള്ള കള്ളക്കടത്ത് തടയുക എന്നതാണ് കോഫെപോസയുടെ ലക്ഷ്യം.

കള്ളക്കടത്ത് രാജ്യത്തിന്റെ സുസ്ഥിരതയെയും സുരക്ഷയെയും തകർക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമം വന്നത്. ഒപ്പം നാണയപ്പെരുപ്പം തടയുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടായിരുന്നു. കോഫെപോസ നിയമപ്രകാരം ഇന്ത്യയിലുള്ളവരെ മാത്രമല്ല, വിദേശികളെയും കരുതൽ തടങ്കലിൽ‌ വയ്ക്കാം. കള്ളക്കടത്ത് കേസിൽ ഉൾപ്പെട്ടവർക്കെതിരെയാണ് സാധാരണയായി കോഫെപോസ ചുമത്തുന്നത്.

കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ ശേഷം ജാമ്യം ലഭിച്ചാൽ, സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ ഇവർ വീണ്ടും ചെയ്തേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോഫെപോസ ചുമത്തുന്നത്. കസ്റ്റംസ്, സെൻട്രൽ എക്സൈസ്, ഡിആർഐ എന്നിവർക്ക് കേസെടുക്കാം.

കോഫെപോസ ചുമത്തിക്കഴിഞ്ഞാൽ ഉടൻ തന്നെ ഈ വ്യക്തിയെ കരുതൽ തടങ്കലിലേക്ക് മാറ്റും. കേന്ദ്ര സർക്കാരിന് രണ്ട് വർഷം വരെയും സംസ്ഥാന സർക്കാരിന് ഒരു വർഷം വരെയും ഒരാളെ കരുതൽ തടങ്കലിൽ വയ്ക്കാം.

അതേസമയം 'വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജ് എന്ന ആക്ഷൻ ഹീറോയെ വൈശാഖ് തിരിച്ചു കൊണ്ടുവരാൻ പോകുന്നു' എന്നാണ് ​ഗ്ലിംപ്സ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ. കടുവ എന്ന ചിത്രത്തിന് ശേഷം ജിനു എബ്രഹാം തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഖലീഫ. ജോമോൻ ടി ജോൺ ആണ് ഛായാ​ഗ്രഹണം. ജേക്സ് ബിജോയ് ആണ് സം​ഗീത സംവിധാനമൊരുക്കുന്നത്. ചമൻ ചാക്കോയാണ് എഡിറ്റിങ് നിർവിക്കുന്നത്. അടുത്ത വർഷം ഓണം റിലീസായാണ് ചിത്രമെത്തുക.

Cinema News: Prithviraj and Indrans starrer Khalifa Glimpse video out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

സ്മൃതി എഴുതി പുതു ചരിത്രം! റെക്കോര്‍ഡില്‍ മിതാലിയെ പിന്തള്ളി

പത്തനംതിട്ടയിലെ മൂന്ന് താലൂക്കുകള്‍ക്ക് നാളെ അവധി, പൊതുപരീക്ഷകള്‍ക്ക് ബാധകമല്ല

5 വിക്കറ്റുകള്‍ നഷ്ടം; ഇന്ത്യ മികച്ച സ്‌കോറിനായി പൊരുതുന്നു

പി എം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം, 'ബാഹുബലി' വിക്ഷേപണം വിജയകരം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT