പൃഥ്വിരാജ്, മഞ്ജു വാര്യർ/ ഫേയ്സ്ബുക്ക് 
Entertainment

പൃഥ്വിരാജും മഞ്ജു വാര്യരും ഒന്നിക്കുന്നു, ​ഗ്യാങ്സ്റ്റർ ഡ്രാമയുമായി വേണു

തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തെക്കുറിച്ചാണ് സിനിമ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജിനേയും മഞ്ജു വാര്യരേയും പ്രധാന കഥാപാത്രങ്ങളാക്കി പുതിയ സിനിമയുമായി വേണു. കാപ്പ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം.  ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്‍പദമാക്കിയാണ് സിനിമ. 

മഞ്ജു വാര്യരും പൃഥ്വിരാജും ആദ്യമായാണ് ഒരു ചിത്രത്തില്‍ മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം. ആസിഫ് അലിയും അന്ന ബെന്നും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ഇന്ദുഗോപന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ് ആണ്. ജൂണില്‍ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കൊവിഡ് രണ്ടാംതരംഗത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. 'ആണും പെണ്ണും' എന്ന ആന്തോളജി ചിത്രത്തിലെ 'രാച്ചിയമ്മ' യ്ക്കു ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT