Entertainment

കിയാര- സിദ്ധാര്‍ഥ് വിവാഹത്തില്‍ പങ്കെടുത്ത് പൃഥ്വിരാജും സുപ്രിയയും; ചിത്രം വൈറല്‍

കരണ്‍ ജോഹറിനൊപ്പമുള്ള ചിത്രം സുപ്രിയ തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയുടേയും കിയാര അധ്വാനിയുടേയും വിവാഹത്തില്‍ പങ്കെടുത്ത് മലയാളി താരം പൃഥ്വിരാജ്. ഭാര്യ സുപ്രിയയ്‌ക്കൊപ്പമാണ് പൃഥ്വിരാജ് താര വിവാഹത്തിന് എത്തിയത്. വിവാഹത്തില്‍ നിന്നുള്ള പൃഥ്വിരാജിന്റേയും സുപ്രിയയുടേയും ചിത്രങ്ങളും വൈറലാവുകയാണ്. 

കരണ്‍ ജോഹറിനൊപ്പമുള്ള ചിത്രം സുപ്രിയ തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയത്. വെള്ള ഷര്‍വാണി ധരിച്ചു നില്‍ക്കുന്ന പൃഥ്വിരാജിനെയാണ് ചിത്രത്തില്‍ കാണുന്നത്. ഓറഞ്ച് ലെഹങ്കയില്‍ അതിസുന്ദരിയാണ് സുപ്രിയ. ജയ്‌സെല്‍മേറിലാണ് വിവാഹം നടന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രങ്ങള്‍. 

കഴിഞ്ഞ ദിവസം സൂപ്പര്‍താരം മോഹന്‍ലാലും ജയ്‌സെല്‍മേറില്‍ എത്തിയിരുന്നു. കിയാരയുടേയും സിദ്ധാര്‍ഥിന്റേയും വിവാഹത്തിന് എത്തിയതാണോ എന്ന പാപ്പരാസികളുടെ ചോദ്യത്തിന് തന്നെ ക്ഷണിച്ചിട്ടില്ല എന്നാണ് താരം മറുപടി നല്‍കിയത്. അതിനുപിന്നാലെ കരണ്‍ ജോഹറിനൊപ്പമുള്ള ചിത്രം മോഹന്‍ലാലും പങ്കുവച്ചിരുന്നു. 

അക്ഷയ് കുമാര്‍ ചിത്രം സെല്‍ഫിയിലൂടെ ബോളിവുഡ് നിര്‍മാതാവാകുകയാണ് മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ്. കരണ്‍ ജോഹറുമായി ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങുകളിലെല്ലാം പൃഥ്വിരാജും സുപ്രിയയും സജീവ സാന്നിധ്യമാണ്. മലയാളത്തില്‍ വിജയമായ ഡ്രൈവിങ് ലൈസന്‍സ് സിനിമയുടെ ഹിന്ദി റീമേക്കാണ് സെല്‍ഫി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT