നായികയായി അനിഖ സുരേന്ദ്രൻ; ചുംബന രം​ഗങ്ങൾ നിറഞ്ഞ് 'ഓ മൈ ഡാര്‍ലിംഗ്' ടീസർ

ആല്‍ഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ജോ ആൻഡ് ജോ ഫെയിം മെല്‍വിന്‍ ജി ബാബു ആണ് നായകനായി എത്തുന്നത്
'ഓ മൈ ഡാര്‍ലിംഗ്' ടീസറിൽ നിന്ന്
'ഓ മൈ ഡാര്‍ലിംഗ്' ടീസറിൽ നിന്ന്

ബാലതാരമായി എത്തി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലുമെല്ലാം താരത്തിന് ആരാധകർ ഏറെയാണ്. ഇപ്പോൾ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കാനുള്ള തയാറെടുപ്പിലാണ് താരം. ഓ മൈ ഡിർലിം​​ഗിലാണ് അനിഖ നായികയായി എത്തുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ചിത്രത്തിലെ ടീസർ ആണ്. 

ടീനേജ് പ്രണയമാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. ആല്‍ഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ജോ ആൻഡ് ജോ ഫെയിം മെല്‍വിന്‍ ജി ബാബു ആണ് നായകനായി എത്തുന്നത്. ചിത്രത്തില്‍ ലിപ്‌ലോക്ക് രംഗങ്ങളുടെ അതിപ്രസരം തന്നെയുണ്ടെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ. ജോയ് ആണ് തിരക്കഥ. മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്‌മാനാണ്. ലിജോ പോള്‍ എഡിറ്റിങും എം. വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com