Prithviraj and Mohanlal ഫെയ്സ്ബുക്ക്
Entertainment

'ആ നടിയും മോഹന്‍ലാലും ഒരുപോലെ, ഞാനവരുടെ ആരാധകന്‍'; സൂപ്പര്‍ നായികയെക്കുറിച്ച് പൃഥ്വിരാജ്

'ഭാവിയിലും അവര്‍ക്കൊപ്പം അഭിനയിക്കണമെന്നുണ്ട്'

സമകാലിക മലയാളം ഡെസ്ക്

ഒരിടവേളയ്ക്ക് ശേഷം ബോളിവുഡില്‍ സജീവമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ്. സര്‍സമീന്‍ ആണ് പൃഥ്വിരാജിന്റെ ഏറ്റവും പുതിയ സിനിമ. ഇന്നാണ് ചിത്രം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. പൃഥ്വിരാജ് പട്ടാളക്കാരനായി എത്തുന്ന സിനിമയില്‍ കജോള്‍ ആണ് നായിക. സെയ്ഫ് അലി ഖാന്റെ മകന്‍ കൂടിയായ ഇബ്രാഹിം അലി ഖാന്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.

പൃഥ്വിരാജും കജോളും ഭാര്യയും നായകനും നായികയുമായിട്ടാണ് അഭിനയിക്കുന്നത്. കജോളിനൊപ്പം അഭിനയിക്കുന്നത് രസകരമായ അനുഭവമാണെന്നാണ് പൃഥ്വിരാജ് പറയുന്നത്. മോഹന്‍ലാലുമായിട്ടാണ് പൃഥ്വിരാജ് കജോളിനെ താരതമ്യം ചെയ്യുന്നത്. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് കജോളിനെക്കുറിച്ച് സംസാരിക്കുന്നത്.

''അവര്‍ ഗംഭീര നടിയാണ്. ശരിക്കും ഗിഫ്റ്റഡ് ആയ നടിയാണ്. അവര്‍ വളരെ നൈസര്‍ഗികമായി അഭിനയിക്കുന്ന നടിയാണ്. ഇത്തരം ആര്‍ട്ടിസ്റ്റുകളുടെ കൂടെ അഭിനയിക്കുമ്പോഴുള്ള പ്രത്യേകത എന്തെന്നാല്‍ അവര്‍ നമ്മുടെ കഥാപാത്രത്തിന്റെ പിച്ച് അപ്രവചനീയമാക്കുമെന്നതാണ്. അവര്‍ക്കൊപ്പം റിഹേഴ്‌സ് ചെയ്തതു പോലയേ ആകില്ല അഭിനയിക്കുമ്പോള്‍. മോഹന്‍ലാല്‍ സാറിനൊപ്പം അഭിനയിക്കുമ്പോള്‍ അത് സംഭവിക്കാറുണ്ട്. അദ്ദേഹവും ഇന്‍സ്റ്റിന്റീവ് ആക്ടര്‍ ആണ്. അഞ്ച് ടേക്ക് എടുത്താല്‍ ഓരോ ടേക്കും വ്യത്യസ്തമായിരിക്കും. കജോളും അത്തരക്കാരിയാണ്. തന്റെ പെര്‍ഫോമന്‍സിന്റെ പിച്ചിന്റെ കാര്യത്തില്‍ അവര്‍ വിശ്വസിക്കുന്നത് ആ നിമിഷത്തിലെ പ്രകടനത്തിലാണ്'' എന്നാണ് പൃഥ്വിരാജ് പറയുന്നത്.

'അത് വര്‍ക്കാവുകയും ചെയ്യും. കാരണം അവര്‍ ഗിഫ്റ്റഡ് ആയ നടിയാണ്. അവര്‍ എപ്പോഴും ഊര്‍ജ്ജസ്വലയാണ്. കഫീന്‍ ഓവര്‍ഡോസ് പോലെയാണ് എപ്പോഴും. പക്ഷെ നല്ല രീതിയില്‍. ചിലപ്പോഴൊക്കെ ഞങ്ങള്‍ രണ്ട് പേര്‍ക്കും വൈകാരിക രംഗങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. സിനിമയിലെ ഒരു രംഗത്തില്‍ ഒരു മകന്‍ തന്റെ അമ്മയെ എത്ര സ്‌നേഹിച്ചാലും ഒടുവില്‍ അച്ഛനെപ്പോലെ തന്നെയാകും എന്ന് അവര്‍ പറയുന്നുണ്ട്. എന്തുകൊണ്ടോ ആ രംഗത്തില്‍ ഞങ്ങള്‍ക്ക് ചിരി നിര്‍ത്താനായില്ല. സംവിധായകന്‍ കയോസ് ഇറാനി ഞങ്ങളെക്കൊണ്ട് മടുത്തു. പക്ഷെ രസകരമായിരുന്നു. ഞാന്‍ അവരുടെ വലിയ ആരാധകനാണ്. ഭാവിയിലും അവര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിക്കണമെന്നാണ് ആഗ്രഹം'' എന്നും പൃഥ്വി പറയുന്നു.

ഇന്ന് ജിയോ ഹോട്ട്‌സ്റ്റാറിലൂടെയാണ് സര്‍സമീന്റെ റിലീസ്. കശ്മിര്‍ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമയുടെ സംവിധാനം കയോസ് ഇറാനിയാണ്. കരണ്‍ ജോഹര്‍, ഹിരൂ യാഷ് ജോഹര്‍, ആദാര്‍ പൂനവാല, അപൂര്‍വ്വ മെഹ്ത എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. സൗമില്‍ ശുക്ലയും അരുണ്‍ സിങും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.

Movie News: Prithviraj compares actress Kajol with super star Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ , ഏഴു ശതമാനം വളര്‍ച്ച നേടി

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT