ഫയല്‍ ചിത്രം 
Entertainment

പൃഥ്വിയുടെ കോൾഡ് കേസും ഫഹദിന്റെ മാലിക്കും ഒടിടി റിലീസിന് 

സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ചിത്രങ്ങൾ ഒടിടി റിലീസിന് ശ്രമിക്കുന്നതെന്ന് ആന്റോ ജോസഫ്

Author : സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജ് ചിത്രം കോൾഡ് കേസും ഫഹദ് ഫാസിൽ നായകനാകുന്ന മാലികും ഒടിടി റിലീസിന് ഒരുങ്ങുന്നു. വൻമുതൽ മുടക്കുള്ള ഇവ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുകയാണെന്ന് ഇരു സിനിമകളുടെയും നിർമാതാവായ ആന്റോ ജോസഫ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറിക്ക് അയച്ച കത്തിൽ പറഞ്ഞു.

2021 മെയ് 13ന് റിലീസിന് തയ്യാറെടുത്തതാണ് മാലിക്. മഹേഷ് നാരായണൻറെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം  27 കോടിയോളം മുതൽമുടക്കുള്ളതാണ്. നിമിഷ സജയനാണ് നായിക. ' കോൾഡ് കേസി' ൽ എസിപി സത്യജിത് എന്ന ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ്. തനു ബാലക്ക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദിതി ബാലനാണ് നായിക. 

ചിത്രങ്ങൾ 100 ശതമാനം സീറ്റിങ് കപ്പാസിറ്റിയിൽ പ്രദർശിപ്പിച്ചാൽ മാത്രമെ മുതൽ മുടക്ക് ലഭിക്കുകയുള്ളെന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ചിത്രങ്ങൾ ഒടിടി റിലീസിന് ശ്രമിക്കുന്നതെന്നും ആന്റോ ജോസഫ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്