പൃഥ്വിരാജ്, അഭിനന്ദൻ രാമാനുജൻ ബ്രോ ഡാഡി ഷൂട്ടിങ് വേളയിൽ/ ഇൻസ്റ്റ​ഗ്രാം 
Entertainment

കാമറാമാൻ 'എയറിൽ', ഇവരെന്റെ കൂടെ ജോലി ചെയ്യാത്തതിന് കാരണം ഇതാണെന്ന് പൃഥ്വിരാജ്

സോഷ്യൽ മീഡിയയിൽ ചിരി നിറക്കുന്നത് പൃഥ്വിരാജ് പങ്കുവെച്ച ലൊക്കേഷൻ ചിത്രമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ലൂസിഫറിലൂടെ മലയാളത്തിലെ മികച്ച സംവിധായകരുടെ കൂട്ടത്തിലാണ് പൃഥ്വിരാജിന്റെ സ്ഥാനം. ഇപ്പോൾ മോഹൻലാലിനെ നായകനാക്കി മറ്റൊരു സിനിമയുടെ പണിപ്പുരയിലാണ് താരം. ബ്രോഡാഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിൽ പുരോ​ഗമിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി നിറക്കുന്നത് പൃഥ്വിരാജ് പങ്കുവെച്ച ലൊക്കേഷൻ ചിത്രമാണ്. 

ഛായാ​ഗ്രാഹകൻ അഭിനന്ദൻ രാമാനുജന്റെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. കാമറയ്ക്കൊപ്പം ക്രെയിനിൽ നിൽക്കുന്ന അഭിനന്ദനാണ് ചിത്രത്തിൽ. രസകരമായ ‌അടിക്കുറിപ്പിനൊപ്പമാണ് പോസ്റ്റ്. ഇതുകൊണ്ടാണെന്നു തോന്നുന്നു ഛായാ​ഗ്രാഹകർ എനിക്കൊപ്പം വർക്ക് ചെയ്യാൻ മടിക്കുന്നത് എന്നായിരുന്നു താരം കുറിച്ചത്. 

അതിനു പിന്നാലെ രസകരമായ കമന്റുമായി സുപ്രിയയും എത്തി. അഭിനന്ദൻ പൃഥ്വിരാജിനോട്, ഈ ഉയരത്തിൽ നിൽക്കുന്നതുകൊണ്ട് ഒന്നും കേൾക്കുന്നില്ല- എന്നായിരുന്നു കമന്റ്. കൂടാതെ നിരവധി ആരാധകരും രസികൻ കമന്റുകളുമായി എത്തുന്നുണ്ട്. ഇതിനെയാണല്ലേ എയറിലാണെന്നു പറയുന്നത് എന്നായിരുന്നു ഒരാളുടെ കമന്റ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

SCROLL FOR NEXT