I, Nobody 
Entertainment

'കയ്യിലിരുപ്പ് പണ്ടേ കുറച്ച് മോശാ...'; കിടിലന്‍ മേക്കിങില്‍ 'ഐ, നോബഡി'; ആകാംക്ഷ നിറച്ച് ട്രെയിലര്‍

ബാങ്ക് കൊള്ളയും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

റോഷാക്കിലൂടെ ഞെട്ടിച്ച നിസാം ബഷീര്‍ ഒരുക്കുന്ന പുതിയ ചിത്രം ഐ, നോബഡിയുടെ ട്രെയിലര്‍ എത്തി. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആകാംക്ഷ ജനിപ്പിക്കുന്നതാണ്. പാര്‍വതി തിരുവോത്താണ് ചിത്രത്തിലെ നായിക. ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ്-പാര്‍വതി ഹിറ്റ് ജോഡി വീണ്ടുമെത്തുകയാണ് ഐ, നോബഡയിലൂടെ.

ബാങ്ക് കൊള്ളയും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്നത്. ആക്ഷന് പ്രാധാന്യമുള്ള, ത്രില്ലര്‍ ചിത്രമായിരിക്കും ഐ, നോബഡിയെന്നും ട്രെയിലര്‍ സൂചിപ്പിക്കുന്നത്. വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. രാജീവന്‍ എന്ന ബാജ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ പൃഥ്വിരാജെത്തുന്നത്. സുപ്രിയ മേനോന്‍ ആണ് സിനിമയുടെ നിര്‍മാണം.

ജേക്‌സ് ബിജോയാണ് സംഗീതം ഒരുക്കുന്നത്. എന്ന് നിന്റെ മൊയ്തീന്‍, കൂടെ തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം പൃഥ്വിരാജും പാര്‍വതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഐ, നോബഡിക്കുണ്ട്. അശോകന്‍, വിജയരാഘവന്‍, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നക്ഷത്ര, ഐറാ, നിഷാന്ത് സാഗര്‍, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാല്‍, ഖാലിദ് റഹ്മാന്‍, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രന്‍, സന അല്‍താഫ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ദിനേശ് ആലപ്പുഴ, റോണി വര്‍ഗീസ്, മനോജ് കെ യൂ, ഇര്‍ഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രന്‍, ആല്‍ബിന്‍ അലക്‌സ്, ജിതിന്‍ മദനന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ഇ4 എക്സ്പെരിമെന്റസിന്റെ ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീര്‍ അബ്ദുളാണ് ഐ, നോബഡിയുടെയും രചന നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം ദിനേശ് പുരുഷോത്തമന്‍ ആണ്.

ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, എഡിറ്റിംഗ്- റമീസ് എംബി, പ്രൊഡക്ഷന്‍ ഡിസൈനര്‍- അര്‍ഷാദ് നാക്കോത്ത്, മേക്കപ്പ്- റോണക്‌സ് സേവിയര്‍, കോസ്‌റ്യൂംസ്- ധന്യ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിനി ദിവാകര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- കിരണ്‍ നെട്ടയം. സംഘട്ടന സംവിധാനം- വാനിക്ക് ബെന്‍ & കലൈ കിംഗ്സ്റ്റണ്‍ & അമിത് ജോളി ബാസ്റ്റിന്‍, സൗണ്ട് ഡിസൈനര്‍- നിക്‌സണ്‍ ജോര്‍ജ്, വി എഫ് എക്‌സ്- ലവാ കുശ, പ്രൊമോഷന്‍സ്- പൊഫാക്ഷിയോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിപിന്‍ കുമാര്‍.വി, കളറിസ്റ്റ്- സുരേഷ് രവി, സ്റ്റീല്‍സ്- രോഹിത് കെ സുരേഷ്, ഡിസൈന്‍സ്- യെല്ലോ ടൂത്ത്, ടീസര്‍ എഡിറ്റ്- ബ്ലെസ് തോമസ്.

I,Nobody Trailer is out. Prithviraj Sukumaran and Parvathy Thiruvothu starrer looks interesting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഡിഎഫ് ബിജെപിക്ക് കീഴടങ്ങി; കരാര്‍ ഒപ്പിട്ടാലും പിഎം ശ്രീയില്‍ നിന്ന് പിന്‍മാറാം; നയമാറ്റത്തിന് പ്രേരിപ്പിച്ച ഘടകമെന്ത്?'

നേരത്തെ മൂന്ന് ആനകള്‍; ഇപ്പോള്‍ ഗുരുവായൂരപ്പന് കാണിക്കയായി സ്വര്‍ണ്ണക്കിരീടം

അത്താഴത്തിലെ ചില മാറ്റങ്ങൾ, തടി കുറയ്ക്കാൻ പരിശ്രമിക്കുന്നവർ ശ്രദ്ധിക്കേണ്ടത്

എല്ലാ സർക്കാർ ജീവനക്കാരും 'ലക്ഷങ്ങൾ' വാരുന്നില്ല!

'ദുര്‍മന്ത്രവാദം ചെയ്യുന്നു' എന്ന സംശയം; വീട്ടുജോലിക്കാരിയെ ക്രൂരമായി കൊലപ്പെടുത്തി ഡോക്ടര്‍

SCROLL FOR NEXT