ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'ഞാൻ യുക്രൈനിൽ അല്ല, കൊച്ചിയിലുണ്ട്'; വ്യാജ വാർത്തയ്ക്കെതിരെ പ്രിയ മോഹൻ

സഹിക്കാൻ പറ്റുന്നില്ല, വെടിയൊച്ചകളും കണ്ണുനനയിക്കുന്ന വിഡിയോയുമായി പ്രിയ മോഹൻ എന്ന കുറിപ്പിലാണ് വ്യാജവാർത്ത എത്തിയിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

വ്യാജ വാർത്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടി പ്രിയ മോഹൻ. താരം യുക്രൈനിൽ കുടുങ്ങിപ്പോയി എന്നാണ് ചില ഓൺലൈൻ സൈറ്റുകളിൽ വാർത്തകൾ വന്നത്. ഇതിനെതിരെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. 

വ്യാജ വാർത്തകൾ വിശ്വസിക്കരുത്

താൻ യുക്രൈനിൽ കുടുങ്ങിക്കിക്കുകയല്ലെന്നും കൊച്ചിയിൽ സുരക്ഷിതമായുണ്ട് എന്നുമാണ് താരം വ്യക്തമാക്കിയത്. സഹിക്കാൻ പറ്റുന്നില്ല, വെടിയൊച്ചകളും കണ്ണുനനയിക്കുന്ന വിഡിയോയുമായി പ്രിയ മോഹൻ എന്ന കുറിപ്പിലാണ് വ്യാജവാർത്ത എത്തിയിരിക്കുന്നത്. ആളുകൾ എന്തിനാണ് ഇത് ചെയ്യുന്നതെന്ന് മനസിലാകുന്നില്ല എന്നായിരുന്നു അനുപമ കുറിച്ചത്. ഇത്തരം പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും വ്യാജ വാര്‍ത്തകളുടെ സ്‍ക്രീൻ ഷോട്ട് അടക്കം പങ്കുവച്ചുകൊണ്ട് താരം കുറിച്ചു. 

പ്രിയ യുക്രൈൻ സന്ദർശിച്ചത് മാസങ്ങൾക്ക് മുൻപ്

കുറച്ചു മാസങ്ങൾക്കു മുൻപാണ് പ്രിയ മോഹനും കുടുംബവും യുക്രൈൻ സന്ദർശിച്ചത്. റഷ്യൻ അധിനിവേശത്തിന് പിന്നാലെ യുക്രൈന് പിന്തുണ അറിയിച്ചുകൊണ്ട് താരം പഴ ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചിരുന്നു. ഇതാണ് തെറ്റായ രീതിയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള കണ്ടന്റ് ക്രിയേറ്ററാണ് പ്രിയയും താരത്തിന്റെ ഭർത്താവും നടനുമായ നിഹാലും. തങ്ങളുടെ യാത്രാ വിശേഷങ്ങളും കുടുംബത്തിലെ വിശേഷങ്ങളുമെല്ലാം ഇവർ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. നടി പൂർണിമ ഇന്ദ്രജിത്തിന്റെ സഹോ​ദരിയാണ് പ്രിയ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; വനിതാ സംവരണബില്ലില്‍ നിലപാട് സ്വീകരിക്കും

വിഷുവിനും കടുത്ത ചൂട്; പാലക്കാട് 40 ഡിഗ്രി വരെ ഉയരും, 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

മുഖ്യമന്ത്രി ആര്? 'കോണ്‍ഗ്രസിലെ തര്‍ക്കം അവസാനിപ്പിക്കണം, യുഡിഎഫിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയം'; നേതാക്കള്‍ക്ക് ലീഗിന്റെ മുന്നറിയിപ്പ്

ന്യൂനപക്ഷ ഏകീകരണം ഇല്ല; എല്‍ഡിഎഫിന് മൂന്നാമൂഴം ലഭിക്കുമെന്ന് സിപിഎം പിബി വിലയിരുത്തല്‍

SCROLL FOR NEXT